രാജ്യാന്തര ചിരി യോഗ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ഡോ മദന്‍ കട്ടാരിയ 1998ല്‍ ആണ് ലോക ചിരിദിനം പ്രഖ്യാപിച്ചത്. ഐക്യത്തിന്‍റെയും ആഗോള ഐക്യദാര്‍ഢ്യത്തിന്‍റെയും ബോധം പ്രോത്സാഹിപ്പിക്കാനാണ് എല്ലാക്കൊല്ലവും ഈ ദിനം ആചരിക്കുന്നത്. ആത്മാര്‍ഥമായ ചിരി സമ്മര്‍ദം കുറയ്ക്കും. സംഘര്‍ഷം കുറയ്ക്കും, മാനസികവും വൈകാരികവുമായ ഒരു സ്വാസ്ഥ്യം ചിരി നമ്മില്‍ ഉണ്ടാക്കുന്നു.
ചിരിയുടെ ഗുണങ്ങള്‍, ചിരി ഏറ്റവും നല്ല ഔഷധം
ചിരി ശക്തിമത്തായ ഒരു ഔഷധമാണ്. ആരോഗ്യകരമായ ശാരീരിക മാനസിക മാറ്റങ്ങളിലൂടെ എല്ലാവരെയും ഒരുമിപ്പിക്കാന്‍ ചിരിയിലൂടെ സാധിക്കുന്നു. ചിരി നിങ്ങളുടെ പ്രതിരോധ സംവിധാനത്തെയും മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ വൈകാരികത മെച്ചപ്പെടുത്തുന്നു. ഇത് വേദന കുറയ്ക്കുന്നു. ഇത് നിങ്ങളെ സമ്മര്‍ദത്തിന്‍റെ ദൂഷ്യങ്ങളില്‍ നിന്ന് കരകയറ്റുന്നു. ചിരിയെക്കാള്‍ വേഗത്തില്‍ ഒന്നും തന്നെ നിങ്ങളുടെ മാനസിക-ശാരീരിക വീണ്ടെടുക്കലിനെ സഹായിക്കുന്നില്ല. തമാശകള്‍ നിങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ചിരി നിങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു. ഇത് നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചിരി നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നു. ചിരിയിലൂടെ നിങ്ങള്‍ക്ക് ദേഷ്യം നിയന്ത്രിക്കാനാകുന്നു. മറ്റുള്ളവരോട് പൊറുക്കാനും ചിരി സാധ്യമാക്കുന്നു.
ചിരിയുടെ ശാരീരികവും മാനസികവും സാമൂഹ്യപരവുമായ നേട്ടങ്ങള്‍
- പ്രതിരോധം മെച്ചപ്പെടുത്തുന്നു
- സമ്മര്‍ദ ഹോര്‍മോണുകള്‍ കുറയ്ക്കുന്നു
- വേദന കുറയ്ക്കുന്നു
- നാഢീവ്യൂഹത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നു
- ഹൃദ്രോഗങ്ങള്‍ തടയുന്നു
- സമ്മര്‍ദവും ഉത്കണ്‌ഠയും കുറയ്ക്കുന്നു
- വൈകാരിക നില മെച്ചപ്പെടുത്തുന്നു
- ജീവിതത്തില്‍ സന്തോഷവും ഉത്സാഹവും കൊണ്ടുവരുന്നു
- ചിരി ആളുകളെ ഒന്നിപ്പിക്കുന്നു, ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു
- ആളുകളെ നിങ്ങളിലേക്ക് അടുപ്പിക്കുന്നു
- ചിരിയിലൂടെ കൂട്ടായ്‌മകള്‍ ശക്തമാകുന്നു
- കൂട്ടായ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുന്നു
- സംഘട്ടനങ്ങള്‍ ഇല്ലാതാക്കുന്നു