മാനസികവും ആരോഗ്യപരവുമായ പല ഗുണങ്ങളും നൽകാൻ സഹായിക്കുന്നവയാണ് ചെടികൾ. വീടിന് ചുറ്റും ചെടികൾ നട്ടുപിടിപ്പിക്കുന്നത് കണ്ണിനു കുളിർമയേകുന്ന കാഴ്‌ച സമ്മാനിക്കുന്നു. എന്നാൽ ഇതിനു പുറമെ പല ഐശ്വര്യങ്ങളും വന്നു ചേരാൻ ചെടികൾ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. ചില ചെടികൾ വളർത്തുന്നത് സമ്പത്ത് വർധിപ്പിക്കാനും സന്തോഷവും സമാധാനവും നിലനിർത്താനും സഹായിക്കുമെന്നാണ് വാസ്‌തു ശാസ്ത്ര പ്രകാരം പറയുന്നത്. അത്തരത്തിൽ വീട്ടിൽ വളർത്താൻ അനുയോജ്യമായ ഒരു ചെടിയാണ് കറ്റാർവാഴ. ഇതിന്‍റെ സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
സന്തോഷം നിലനിർത്തും
വാസ്‌തു ശാസ്ത്ര പ്രകാരം ചില ചെടികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിയ്ക്കും. അതിൽ പ്രധാനിയാണ് കറ്റാർവാഴ.
പുരോഗതി
കുടുംബത്തിൽ സ്നേഹം, പുരോഗതി, സമ്പത്ത്, സ്ഥാനമാനങ്ങൾ എന്നിവ വന്നുചേരാനും വർധിക്കാനും കറ്റാർവാഴ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.
സാമ്പത്തിക ഉയർച്ച
വാസ്‌തു ശാസ്ത്ര പ്രകാരം കറ്റാർവാഴ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ സാമ്പത്തിക പ്രശ്‌നങ്ങൾ അകറ്റാനും സാമ്പത്തിക ഉയർച്ച കൈവരിക്കാനും സാധിക്കും.
പോസിറ്റിവിറ്റി
നെഗറ്റീവ് എനർജി ഇല്ലാതാക്കാനും പോസിറ്റീവായ ഒരു അന്തരീക്ഷം ഒരുക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. അതിനാൽ കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് പോസിറ്റിവിറ്റി വ്യാപിപ്പിക്കാൻ സഹായിക്കും.