പണ്ട് കാലം മുതൽക്കേ ഉറങ്ങുമ്പോൾ തലയണക്കടിയിൽ ചില വസ്‌തുക്കൾ വയ്ക്കുന്ന രീതി പലരും പിന്തുടരാറുണ്ട്. പല വിശ്വാസത്തിന്‍റെയും ഭാഗമായി ചെയ്‌തിരുന്ന ഇത്തരം കാര്യങ്ങൾ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ദുസ്വപ്‌നങ്ങൾ കാണാതിരിക്കാനും നല്ല ഉറക്കം ലഭിക്കാനും ഭാഗ്യം കൊണ്ട് വരാനുമൊക്കെ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്‌തിരുന്നത്. അത്തരത്തിൽ സമ്പത്തും സമൃദ്ധിയും ലഭിക്കുന്നതിനായി തലയണക്കടിയിൽ വച്ചിരുന്ന വസ്‌തുക്കൾ എന്തൊക്കെയെന്നും ഇതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ കുറിച്ചും പ്രശ്‌നപരിഹാര ആപ്പായ വേദിക് മീറ്റിൻ്റെ ഉടമ മഹി കശ്യപ് വിശദീകരിക്കുന്നു.
നാണയങ്ങൾ
ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ നാണയങ്ങളോ പണമോ വയ്ക്കുന്നത് സമ്പത്തും സമൃദ്ധിയും കുമിഞ്ഞു കൂടാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഇതിനു പുറമെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരാനും നാണയങ്ങൾ സഹായിക്കുമെന്ന് ജ്യോതി - വാസ്‌തു ശാസ്ത്രം പറയുന്നു.
ക്രിസ്റ്റലുകൾ
ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നെഗറ്റീവ് എനർജിയിൽ നിന്ന് സംരക്ഷിക്കാനും ക്രിസ്റ്റലുകൾ സഹായിക്കുമെന്നാണ് പലരുടെയും വിശ്വാസം. ആത്മീയത പ്രോത്സാഹിപ്പിക്കാനും ഉറക്കമില്ലായ്‌മ, ഉത്കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു.