പ്രഭാതഭക്ഷണമായി ദോശയും ഇഡലിയുമൊക്കെ കഴിക്കുന്നവരാണ് നമ്മൾ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങളാണ് ഇവ രണ്ടും. എന്നാൽ നേരത്തെ മാവ് തയ്യാറാക്കി വച്ചാൽ മാത്രമേ ദോശ ഉണ്ടാക്കാനാവൂ. അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു രാത്രി മുഴുവൻ പുളിപ്പിച്ച ശേഷമാണ് ദോശയ്ക്കുള്ള മാവ് റെഡിയാകുന്നത്. എന്നാൽ ഒരു ദിവസം അരിയും ഉഴുന്നും കുതിർക്കാൻ മറന്നാൽ പണിപാളും. എന്നാൽ ഇനി ഇതോർത്ത് ടെൻഷനടിക്കേണ്ട. ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ മൊരിഞ്ഞ ദോശയുണ്ടാക്കാൻ ഒരു എളുപ്പവഴിയുണ്ട്. അരിയും ഉഴുന്നും കുതിർക്കാതെ പുളിപ്പിക്കാതെ ക്രിസ്‌പി ദോശ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപൊടി - 2 കപ്പ്
- ഗോതമ്പ് പൊടി - കാൽ കപ്പ്
- തൈര് - കാൽ കപ്പ്
- ഉരുളക്കിഴങ്ങ് - ഒന്ന്
- ഉപ്പ് - ആവശ്യത്തിന്