ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2025 ജനുവരി 22നാണ് സാംസങ് ഗാലക്‌സി എസ് 25 സീരീസ് ലോഞ്ച് ചെയ്‌തത്. ലോഞ്ചിന് അടുത്ത ദിവസം(ജനുവരി 23) മുതൽ തന്നെ ഈ സീരീസിലെ ഫോണുകളുടെ പ്രീ-ഓർഡറും കമ്പനി ആരംഭിച്ചിരുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 6 വരെയായിരുന്നു പ്രീ-ബുക്കിങ്. വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ ഗാലക്‌സി എസ് 25 സീരീസിന് ഇന്ത്യയിൽ മാത്രം 4.3 ലക്ഷം പ്രീ-ഓർഡറുകൾ ലഭിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.
മുൻമോഡലായ എസ് 24 സീരീസിനേക്കാൾ 20 ശതമാനം കൂടുതലാണ് എസ് 25 സീരീസിന് ലഭിച്ച പ്രീ- ഓർഡറുകളെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം പ്രീ-ബുക്കിങ് ആരംഭിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ എസ് 24 സീരീസിന് 2.5 ലക്ഷം പ്രീ-ബുക്കിങുകൾ ലഭിച്ചിരുന്നു. സാംസങിന്‍റെ സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയിൽ 13 ലക്ഷം പ്രീ-ബുക്കിങുകളാണ് രണ്ടാഴ്‌ച്ചകകം ലഭിച്ചത്.
ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ ഉപയോക്താക്കൾക്കായി 17,000 ഔട്ട്‌ലെറ്റുകളായി ആരംഭിച്ചതായി സാംസങ് ഇന്ത്യ എംഎക്‌സ് ഡിവിഷൻ സീനിയർ വൈസ് പ്രസിഡന്‍റ് രാജു പുല്ലൻ പറഞ്ഞു. സാംസങ് ഗാലക്‌സി എസ് 25 സീരീസ് നോയിഡയിൽ നിർമിക്കുന്നതിനാൽ തന്നെ ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും.
സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വില
മോഡൽ | റാം | സ്റ്റോറേജ് | വില |
സാംസങ് ഗാലക്‌സി എസ് 25 | 12GB | 256GB | 80,999 |
12GB | 512GB | 92,999 | |
സാംസങ് ഗാലക്‌സി എസ് 25 പ്ലസ് | 12GB | 256GB | 99,999 |
12GB | 512GB | 1,11,999 | |
സാംസങ് ഗാലക്‌സി എസ് 25 അൾട്ര | 12GB | 256GB | 1,29,999 |
12GB | 512GB | 1,41,999 | |
12GB | 1TB | 1,65,999 |
സ്‌പെസിഫിക്കേഷനുകൾ:
സാംസങ് ഗാലക്‌സി എസ് 25, എസ് 25 പ്ലസ്:
ഡിസ്‌പ്ലേ: 120 ഹെട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമുള്ള 6.2 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X സ്‌ക്രീൻ ആണ് ബേസിക് മോഡലായ ഗാലക്‌സി എസ് 25 ന് നൽകിയിരിക്കുന്നത്. അതേസമയം ഡിസ്‌പ്ലേയുടെ മറ്റ് സവിശേഷതകൾ സമാനമാണെങ്കിലും ഗാലക്‌സി എസ് 25 പ്ലസിന്‍റെ ഡിസ്‌പ്ലേ ബേസിക് മോഡലിനേക്കാൾ വലിപ്പമേറിയതാണ്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് സ്‌ക്രീനിലാണ് ഗാലക്‌സി എസ് 25 പ്ലസ് അവതരിപ്പിച്ചത്.
പ്രോസസർ: 12GB വരെ LPDDR5x റാമും 512GB വരെ സ്റ്റോറേജും ലഭിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് രണ്ട് മോഡലുകളിലും നൽകിയത്. മികച്ച പെർഫോമൻസ് നൽകുന്ന ഈ പ്രോസസർ ഫോണിന്‍റെ പെൽഫോമൻസ് ലെവൽ കൂട്ടും.
ക്യാമറ: സാംസങ് ഗാലക്‌സി എസ് 25, എസ് 25 പ്ലസ് മോഡലുകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 50MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12MP അൾട്രാവൈഡ് ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.
ബാറ്ററി: ഗാലക്‌സി 25 മോഡലിൽ 25 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും, വയർലെസ് പവർഷെയറും പിന്തുണയ്‌ക്കുന്ന 4,000 എംഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അതേസമയം ഗാലക്‌സി 25 പ്ലസിൽ 45 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 4,900 എംഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
സാംസങ് ഗാലക്‌സി എസ് 25 അൾട്ര:
ഡിസ്‌പ്ലേ: സാംസങ് ഗാലക്‌സി എസ് 25 അൾട്ര മോഡലിൽ ഒരു ഹെട്‌സ് മുതൽ 120 ഹെട്‌സ് വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡൈനാമിക് AMOLED 2X സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ലഭ്യമാവും. കൂടാതെ കോർണിങ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനും ഫീച്ചർ ചെയ്യുന്നുണ്ട്. മുൻ മോഡലായ എസ് 24 അൾട്രയുമായി താരതമ്യം ചെയ്യുമ്പോൾ എസ് 25 അൾട്രയ്‌ക്ക്അൽപ്പം വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.
പ്രോസസർ: 12 ജിബി റാമും 1 ടിബി വരെ സ്‌റ്റോറേജും ജോടിയാക്കിയിരിക്കുന്ന ഗാലക്‌സി ചിപ്പിനായുള്ള ഇഷ്‌ടാനുസൃത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് അൾട്രാ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.
ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 200MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 50MP അൾട്രാവൈഡ് ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 5x ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 3x ഒപ്റ്റിക്കൽ സൂമും ഉള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് അൾട്ര മോഡലിൽ നൽകിയിരിക്കുന്നത്.
ബാറ്ററി: 45 വാട്ട് വയർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 5,000 എംഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ നൽകിയിരിക്കുന്നത്. കൂടെതെ വയർലെസ് പവർഷെയറിങും പിന്തുണയ്‌ക്കും.
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...
- കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
- സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് വരുന്നു: സ്ലിം ഡിസൈനാകുമെന്ന് സൂചന; ലോഞ്ച് ഈ വർഷം തന്നെ
- ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ