കേരളം

kerala

ETV Bharat / lifestyle

കക്ഷത്തിലെ കറുപ്പ് മാറാൻ ഇതാ 5 പ്രകൃതിദത്ത പരിപാരങ്ങൾ

ഹോർമോൺ വ്യതിയാനം, ചർമ്മ പ്രശ്‌നങ്ങൾ എന്നിവ കക്ഷം കറുക്കാൻ കാരണമാകുന്നു. എന്നാൽ സ്വാഭാവിക നിറം വീണ്ടെടുക്കാൻ മരുന്നുകളുടെ സഹായമില്ലാതെ സാധിയ്ക്കും. അതിനായി ചില ടിപ്പുകൾ ഇതാ.

By ETV Bharat Lifestyle Team

Published : 5 hours ago

HOME REMEDIES TO UNDERARMS DARKNESS  TIPS FOR DARK UNDERARMS  DARK UNDERARMS GO AWAY OVERNIGHT  NATURAL WAYS TO DARK UNDERARMS
Representative Image (ETV Bharat)

സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പല സ്ത്രീകളും. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ അവർ മടിയ്ക്കുന്നു. ഇതിനു പിന്നിലെ പ്രധാന കാരണമായി പലരും പറയുന്നത് കക്ഷത്തിലെ കറുപ്പാണ്. ഇത് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‍നം കൂടിയാണ്. ഹോർമോൺ വ്യതിയാനം, ചർമ്മ പ്രശ്‌നങ്ങൾ, ഡിയോഡറന്‍റുകളുടെ ഉപയോഗം എന്നിവയാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും സ്വാഭാവിക നിറം വീണ്ടെടുക്കാനും മരുന്നുകളുടെ സഹായമില്ലാതെ തന്നെ സാധിയ്ക്കും. അതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

കക്ഷത്തിലെ കറുപ്പ് നിറത്തിനുള്ള കാരണങ്ങൾ

ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ വളരുന്നത് കക്ഷത്തിലെ കറുപ്പ് നിറം വർധിക്കാൻ കരണമാകും. ഹോർമോൺ വ്യതിയാനം, ചർമ്മ പ്രശ്‌നങ്ങൾ, ഡിയോഡറന്‍റുകളുടെ ഉപയോഗം എന്നിവയും ഇതിന്‍റെ മറ്റ് കാരണങ്ങളാണ്. ഷേവിങ് സെറ്റ് ഉപയോഗിച്ച് കക്ഷത്തിലെ രോമം ആവർത്തിച്ച് നീക്കം ചെയ്യുന്നതും കക്ഷത്തിൻ്റെ നിറം കറുപ്പാകാൻ ഇടയാകും.

കക്ഷത്തിലെ കറുപ്പ് അകറ്റാനുള്ള ടിപ്പുകൾ

കറ്റാർവാഴ

കക്ഷത്തിലെ കറുപ്പ് അകറ്റാൻ കറ്റാർവാഴ വളരെ ഉപയോഗപ്രദമാണ്. കറ്റാർവാഴയുടെ പൾപ്പ് കക്ഷത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇങ്ങനെ തുടർച്ചയായി ചെയ്‌താൽ വളരെ എളുപ്പം ഈ പ്രശ്‌നം കുറയും. സ്ത്രീകൾ കറ്റാർ വാഴ ജെൽ ദിവസത്തിൽ രണ്ടുതവണ കക്ഷത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് "ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജി"യിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ബേക്കിംഗ് സോഡ

കക്ഷത്തിലെ കറുപ്പ് മാറാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ഒരു പാത്രത്തിൽ രണ്ട് സ്‌പൂൺ ബേക്കിംഗ് സോഡ എടുത്ത് അതിൽ കുറച്ച് റോസ് വാട്ടറോ വെള്ളമോ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് കക്ഷത്തിൽ പുരട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് നല്ല ഫലം നൽകുമെന്ന് വിദഗ്‌ധർ പറയുന്നു.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗറും കക്ഷത്തിലെ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. അതിനായി ഒരു പാത്രത്തിൽ രണ്ട് സ്‌പൂൺ ബേക്കിംഗ് സോഡയും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കക്ഷത്തിൽ പുരട്ടുക. 5 മിനിറ്റിനു ശേഷം കഴുകുക.

തൈരും നാരങ്ങാനീരും

കക്ഷത്തിലെ കറുപ്പ് മാറി സ്വാഭാവിക നിറം ലഭിക്കാൻ തൈരും നാരങ്ങാനീരും ഫലപ്രദമാണ്. ഒരു പാത്രത്തിൽ ഒരു സ്‌പൂൺ തൈരും അൽപ്പം നാരങ്ങ നീരും ഒരു നുള്ള് മഞ്ഞളും ഒരു സ്‌പൂൺ ചെറുപയറും ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം കക്ഷത്തിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകി കളയാം. കക്ഷത്തിലെ കറുപ്പ് ഒരു പരിധി വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇത് ഈർപ്പമുള്ള ഇടങ്ങളിലെ ബാക്‌ടീരിയകളെ തുരത്താൻ സഹായിക്കും. കൂടാതെ ഇതിലെ വിറ്റാമിൻ ഇ കക്ഷത്തിലെ കറുപ്പ് മാറാൻ വളെരയധികം ഗുണം ചെയ്യും. അതിനാൽ ദിവസവും വെളിച്ചെണ്ണ പുരട്ടി 15 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുന്നത് നല്ല ഫലം നൽകും.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: നഖം നീട്ടി വളർത്തുന്നവരാണോ നിങ്ങൾ: എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

ABOUT THE AUTHOR

...view details