ETV Bharat / lifestyle

അമിതമായ മുടികൊഴിച്ചിലുണ്ടോ ? കാരണങ്ങൾ ഇതാകാം - MAIN REASONS BEHIND HARIFAL

അമിതമായ മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് അറിയാതെ പോകുന്നു. എന്നാൽ അത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിലിന്‍റെ ചില കാരണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

CAUSES OF HAIR LOSS  KNOW THE REASONS BEHIND HAIRFALL  MOST COMMON CAUSES OF HAIR LOSS  POSSIBLE CAUSES OF HAIR LOSS
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 19, 2024, 3:52 PM IST

പുരുഷന്മാരെയും സ്ത്രീകളെയും ഒരേ പോലെ ബാധിക്കുന്ന പ്രശ്‌നമാണ് അമിതമായ മുടികൊഴിച്ചിൽ. നിരവധി ഘടകങ്ങൾ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. വിറ്റാമിൻ എ, ഡി, ഇ എന്നിവയുടെ അഭാവം അമിതമായ മുടികൊഴിച്ചിൽ ഉണ്ടാക്കും. ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായും മുടി അമിതമായി കൊഴിയാറുണ്ട്. എന്നാൽ ഇതിനു പിന്നെ യഥാർത്ഥ കാരണം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ ഡി

ശരീരത്തിൽ വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകുമ്പോൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിയ്ക്കും. ഇത് അമിതമായി മുടി കൊഴിയാനും മുടിയുടെ വളർച്ച തടസപ്പെടുത്താനും കാരണമാകും. കനത്ത മുടികൊഴിച്ചിലിന് ഇടയാക്കുന്ന അലോപ്പീഷ്യ അരാറ്റ എന്ന രോഗത്തിന് പിന്നെ കാരണവും വിറ്റാമിൻ ഡിയുടെ കുറവാണ്.

അയേൺ

ശരീരത്തിൽ ആവശ്യമായ ഇരുമ്പിന്‍റെ അളവ് ഇല്ലാതെ വരുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഏറ്റവും സാധാരണമായ ഒരു കാരണവും ഇരുമ്പിന്‍റെ അഭാവമാണ്. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

തൈറോയ്‌ഡ്

തൈറോയ്‌ഡ് ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിയ്ക്കും. തൈറോയ്‌ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോൾ മുടി അമിതമായി കൊഴിയുകയും മുടിയുടെ വളർച്ച തടസപ്പെടുത്തുകയും ചെയ്യും.

ഹോർമോൺ വ്യതിയാനം

ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടികൊഴിച്ചിലിന് കാരണമാകും. തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, ഗർഭം, ആർത്തവ വിരാമം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കരണമാകുന്നവയാണ്. ഇത് മുടി കൊഴിച്ചിലിനും ഇടയാക്കും.

സമ്മർദ്ദം

മുടി കൊഴിച്ചിലിന് കാരണമാകുന്ന മറ്റൊന്നാണ് സമ്മർദ്ദം. ദീർഘനാൾ നീണ്ടു നിൽക്കുന്ന സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല മാനസികവും ശാരീരികവുമായ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.

മരുന്നുകളുടെ ഉപയോഗം

ചില മരുന്നുകയുടെ ഉപയോഗം മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണമാകും.

പാരമ്പര്യം

പാരമ്പര്യവും മുടികൊഴിച്ചിലിന് കാരണമാകും. കുടുംബത്തിൽ ആർക്കേണ്ടകിലും അമിതമായി മുടികൊഴിച്ചിൽ, കഷണ്ടി എന്നിവ ഉണ്ടെങ്കിൽ അത് നിങ്ങൾക്കും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

മലിനീകരണം

രാസവസ്‌തുക്കൾ, പൊടി, പുക എന്നീ അന്തരീക്ഷ മലിനീകരണങ്ങൾ അമിതമായി മുടി കൊഴിയാൻ കാരണമാകും. കൂടാതെ മുടിയുടെ രോമകൂപങ്ങളെ നശിപ്പിക്കുയും മുടിയിഴകളുടെ ബലം നഷ്‌ടമാകാനും ഇത് ഇടയാക്കും.

Also Read

മുടികൊഴിച്ചിലാണോ പ്രശ്‌നം? കാരണങ്ങൾ പലതാകാം; ഇതൊന്ന് പരീക്ഷിക്കൂ... റിസൾട്ട് ഉറപ്പ്

എണ്ണ പുരട്ടിയിട്ടും മുടി ഡ്രൈ ആകുന്നുണ്ടോ? കാണുന്നതെല്ലാം വാങ്ങി തേക്കല്ലേ; കാരണങ്ങള്‍ ഇതൊക്കെയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.