ന്യൂഡൽഹി: ജാർഖണ്ഡിലെ ആക്‌ടിംഗ് ഡിജിപി അനുരാഗ് ഗുപ്‌തയെ ഉടനടി ചുമതലകളിൽ നിന്ന് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ആക്‌ടിംഗ് ഡിജിപി കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് ഈ ചുമതല കൈമാറാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പിലാക്കി വൈകിട്ട് 7 മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
മുൻ തെരഞ്ഞെടുപ്പുകളിൽ ഗുപ്‌തയ്‌ക്കെതിരെ കമ്മീഷന് ലഭിച്ച പരാതികളും നടപടികളും കണക്കിലെടുത്താണ് ഈ തീരുമാനം. കമ്മീഷൻ രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗുപ്‌തക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുന്നത്. 29.03.2018 ന് ജഗന്നാഥ്പൂർ താനയിൽ ഗുപ്‌തക്കെതിരെ ഐപിസി സെക്ഷൻ 171(ബി)(ഇ)/ 171(സി)(എഫ്) പ്രകാരം 154/18 നമ്പർ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരം, 2021-ൽ ജാർഖണ്ഡ് സർക്കാർ ഗുപ്‌തക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ, ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ആരോപണത്തെത്തുടർന്ന് ജാർഖണ്ഡിലെ എഡിജി (സ്പെഷ്യൽ ബ്രാഞ്ച്) ചുമതലകളിൽ നിന്ന് ഗുപ്‌തയെ ഒഴിവാക്കിയിട്ടുണ്ട്.
ആ സമയത്ത് ഗുപ്‌തയെ ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണർ ഓഫീസിലേക്ക് മാറ്റി നിയമിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ജാർഖണ്ഡിലേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്‌തിരുന്നു. 2016 ൽ ജാർഖണ്ഡിൽ നിന്ന് സംസ്ഥാന കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ, അന്നത്തെ അഡീഷണൽ ഡിജിപിയായിരുന്ന ഗുപ്‌ത, അധികാര ദുർവിനിയോഗത്തിൻ്റെ പേരിലും ഗുരുതരമായ ആരോപണങ്ങൾ നേരിടേണ്ടി വന്നു.
ജാർഖണ്ഡിലെ ഭരണകക്ഷിയാണ് ജെഎംഎം. 2024 ഒക്ടോബർ 21 ന് രാവിലെ 10 മണിക്കകം മുതിർന്ന ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥരുടെ പാനൽ ലിസ്‌റ്റ് സമർപ്പിക്കാനും ഇതോടൊപ്പം ജാർഖണ്ഡ് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നൽകിയിട്ടുണ്ട്.
Also Read:രാഷ്‌ട്രീയ നാടകങ്ങള്‍ അരങ്ങുവാണ ഭൂമികകള്‍; മഹാരാഷ്‌ട്രയും ജാർഖണ്ഡും തെരഞ്ഞെടുപ്പിലേക്ക്