ജൊഹോർ ബഹ്‌റു: സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് വിജയത്തുടക്കം. ജപ്പാനെ 4-2 ന് തോല്‍പ്പിച്ചാണ് ഇന്ത്യ വരവറിയിച്ചത്. ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി. ആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജൂനിയര്‍ ടീം തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി അമീർ അലി (12), ഗുർജോത് സിങ് (36), ആനന്ദ് സൗരഭ് കുശ്വാഹ (44), അങ്കിത് പാൽ (47) എന്നിവരാണ് വിജയഗോളുകൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്‌കോര്‍ നേടാനുള്ള ആക്രമണം ഇന്ത്യ ശക്തമാക്കിയിരുന്നു. 12-ാം മിനിറ്റിൽ അമീർ അലി മികച്ച ഫീൽഡ് ഗോൾ നേടിയപ്പോൾ ജാപ്പനീസ് താരങ്ങള്‍ പ്രതിരോധത്തിലായി. 26-ാം മിനിറ്റിൽ സുബാസ തനക ഗോൾ നേടിയതോടെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് ജപ്പാൻ തിരിച്ചുവന്നു. എന്നാല്‍ സമനില ഗോൾ ഇന്ത്യയുടെ മനോവീര്യം കെടുത്തിയില്ല.
A Fantastic Start for Team India!
— Hockey India (@TheHockeyIndia) October 19, 2024
Our Junior team, led by the ‘God of Modern Indian Hockey,’ P.R. Sreejesh, who made his debut as coach today, clinched an exciting 4-2 victory against Japan in the Sultan of Johor Cup!
Let’s keep the momentum going!#IndiaKaGame #HockeyIndia… pic.twitter.com/IshpE5trYy
കഴിഞ്ഞ മാസം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സീനിയർ ഇന്‍റർനാഷണലില്‍ അരങ്ങേറ്റം കുറിച്ച ഗുർജോത് സിംഗ് മികച്ച ഫീൽഡ് ഗോൾ നേടിയപ്പോൾ ആദ്യപകുതിക്ക് ശേഷം ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ജപ്പാൻ ഗോൾകീപ്പർ കിഷോ കുറോഡയെ തകർപ്പൻ ഡ്രാഗ് ഫ്ലിക്കിലൂടെ തകർത്താണ് ആനന്ദ് സൗരഭ് കുശ്വാഹ ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.
Debutant 😎
— sreejesh p r (@16Sreejesh) October 19, 2024
19-10-2024, getting ready for the 1st match 💪#coach #jr #Indian #hockey #team pic.twitter.com/tSEDEnxUAv
47-ാം മിനിറ്റിൽ അങ്കിത് പാൽ ടീമിന്‍റെ നാലാം ഗോൾ നേടിയതോടെ അവസാന ക്വാർട്ടറിലും ഇന്ത്യയുടെ ഗോൾവേട്ട തുടർന്നു. 57-ാം മിനിറ്റില്‍ രകുസെയി രമനകെ ജപ്പാനായി രണ്ടാം ഗോള്‍ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അഞ്ചാം ഗോൾ തേടി ആക്രമണ തന്ത്രങ്ങൾ ശക്തമാക്കിയ മത്സരത്തില്‍ അവസാനം ഇന്ത്യ 4-2 ന് ഉജ്ജ്വല വിജയം രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
🏑 The 12th Sultan of Johor Cup Junior Men’s Invitational kicks off on 19th October! 🌍🔥
— Hockey India (@TheHockeyIndia) October 18, 2024
Prepare for non-stop action as the world’s top young talent battles it out on the field. Don’t miss a moment as Team India faces off in their first fixture, aiming for victory! 🇮🇳💪… pic.twitter.com/g5aDHOlV45
ജപ്പാന്‍, മലേഷ്യ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യ നേരിടുക. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ശേഷമാണ് പിആര്‍ ശ്രീജേഷ് കളിയിൽനിന്ന് വിരമിച്ചത്. അതിനുശേഷം ഇന്ത്യൻ ജൂനിയർ ടീമിന്‍റെ പരിശീലകനായി കഴിഞ്ഞമാസം താരം ചുമതലയേറ്റു.
Also Read: കോച്ച് പിആര്‍ ശ്രീജേഷിന് ഇന്ന് അരങ്ങേറ്റം; ജോഹർ കപ്പിൽ ഇന്ത്യ ജപ്പാനെ നേരിടും