മലയാളികള്‍ക്ക് ഏറ്റവും ഇഷ്‌ടമുള്ള ഭക്ഷണ വിഭവങ്ങളിലൊന്നാണ് മീന്‍. വറുത്തും കറിവച്ചും പൊള്ളിച്ചുമെല്ലാം മീന്‍ കഴിക്കും. എന്നാല്‍ മീന്‍ വെട്ടലും വൃത്തിയാക്കലും ഒരു ചടങ്ങാണ്.
മീന്‍ വെട്ടിയാല്‍ കൈയില്‍ നിന്നും അതിന്‍റെ ഗന്ധം വിട്ടൊഴിയാത്തത് മറ്റൊരു പ്രശ്‌നം. മീന്‍ കറി വച്ച് കഴിച്ച് കഴിഞ്ഞാല്‍ പോലും ചിലപ്പോള്‍ കൈയില്‍ നിന്നും അതിന്‍റെ മണം പോയിട്ടുണ്ടാവില്ല. സോപ്പും ലോഷനുമൊക്കെയിട്ട് കഴുകിയിട്ടും പോകാത്ത മീന്‍ മണം അകത്താന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അതും വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച്. ഞൊടിയിടയില്‍ മീന്‍ മണം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ഇതാ....
വിനാഗിരി/നാരങ്ങ നീര്: ഒരു പാത്രത്തില്‍ അല്‍പം വിനാഗിരി എടുത്ത് അതിലേക്ക് വെള്ളം ചേര്‍ക്കുക. വിനാഗിരിക്ക് പകരം നാരങ്ങാനീര് ആയാലും മതി. മീന്‍ വെട്ടിയതിന് ശേഷം കൈയും പാത്രങ്ങളും കത്തിയും സിങ്കുമെല്ലാം ആദ്യം സോപ്പ് ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് തയ്യാറാക്കി വച്ച വിനാഗിരി ലായനി ഒഴിച്ച് കഴുകാം. ഇതോടെ മീനിന്‍റെ ഗന്ധം പോയി കിട്ടും.
പേസ്റ്റിട്ടും കൈ കഴുകാം: മീന്‍ വെട്ടിയതിന് ശേഷം പല്ല് തേക്കുന്ന പേസ്റ്റ് അല്‍പം കൈയിലെടുത്ത് നന്നായി കഴുകുക. ഇത് മണം അകറ്റാന്‍ നല്ലതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാപ്പിപൊടിയും കുടംപുളിയും: മീന്‍ വൃത്തിയാക്കിയതിന് ശേഷം ആദ്യം കൈയൊന്ന് സോപ്പിട്ട് കഴുകുക. തുടര്‍ന്ന് കാപ്പിപൊടിയിട്ട് നന്നായി ഉരച്ച് കഴുകിയാല്‍ മണം മാറി കിട്ടും. കറിയില്‍ ഉപയോഗിക്കുന്ന കുടംപുളിയും മീന്‍ മണം അകത്താന്‍ നല്ലതാണ്. കുടംപുളി വെള്ളത്തിലിട്ട് കുതിര്‍ത്തതിന് ശേഷം കൈകളില്‍ തിരുമ്മി പിടിപ്പിച്ച് കഴുകികളയാം. ഇതോടെ മീന്‍ മണം മാറും.
വെളിച്ചെണ്ണ കൈയില്‍ തേക്കാം: സോപ്പ് ഉപയോഗിച്ച് കൈ കഴുകിയതിന് ശേഷം വെളിച്ചെണ്ണ അല്‍പം കൈയിലെടുത്ത് നന്നായി തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഒരു ടിഷ്യൂ പേപ്പറോ തുണിയോ ഉപയോഗിച്ച് തുടച്ചെടുക്കാം.
മല്ലിപൊടി: മീന്‍ വൃത്തിയാക്കിയതിന് ശേഷം കൈയിലെ മണം അകറ്റാന്‍ അല്‍പം മല്ലിപൊടി കൈയിലെടുത്ത് ഉരച്ചാല്‍ മണം മാറും.
വെളുത്തുള്ളി പേസ്റ്റ്: കൈയിലെ മീന്‍ മണം അകറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് വെളുത്തുള്ളി. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി കൈകളില്‍ തേച്ചാല്‍ മീനിന്‍റെ മണം അകറ്റാം.
Also Read: വാഷിങ് മെഷീൻ ഈസിയായി വൃത്തിയാക്കാം; ഇവ മാത്രം മതി