ചുളിവുകൾ ഇല്ലാത്ത സുന്ദരമായ ചർമ്മം ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രായം കൂടുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന്‍റെ സൗന്ദര്യം നഷ്‌ടമാകാൻ ഇത് കാരണമാകാറുണ്ട്. എന്നാൽ പല വിധേനയും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ചിലർ ബ്യൂട്ടി പാർലറിനെ ആശ്രയിക്കുമ്പോൾ മറ്റു ചിലർ കടകളിൽ നിന്നും ലഭിക്കുന്ന ക്രീമുകൾ വാങ്ങി പരീക്ഷിയ്ക്കുന്നു. എന്നാൽ മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഫലപ്രധമായ ചില നുറുങ്ങുകൾ ഇതാ.
ജലാംശം നിലനിർത്തുക
ചുളിവുകൾ ഇല്ലാത്ത ചർമ്മത്തിനായി ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ജലാംശം ഉള്ള ചർമ്മത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത കുറവാണ്. അതിനാൽ നന്നായി വെള്ളം കുടിക്കാൻ ശ്രമിക്കുക. കറ്റാ വാഴ ജെൽ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, തുടങ്ങിയ പ്രകൃതിദത്ത മോയ്‌സ്‌ചറൈസറുകളും ഗ്ലിസറിൻ അടങ്ങിയ മോയ്‌സ്‌ചറൈസറുകളും ഉപയോഗിക്കുക.
സൺസ്‌ക്രീൻ ഉപയോഗിക്കുക
പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. എസ്‌പിഎഫ് 40 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്‍റെ പതിവായുള്ള ഉപയോഗം പ്രായമായാൽ പ്രക്രിയ മെല്ലെയാക്കാൻ സഹായിക്കും.
മസാജ് ചെയ്യുക
മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും സഹായിക്കും. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ, വീക്കം എന്നിവ ഇല്ലാതാക്കാനും നല്ലതാണ്.
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക
ഡയറ്റിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ഇവയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കുക
ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിൽ വെള്ളം പ്രധാന പങ്ക് വഹിയ്ക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ തടഞ്ഞ് ചെറുപ്പമായി നിലനിർത്താൻ സഹായിക്കും. അതിനാൽ ദിവസത്തിൽ രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിയ്ക്കുക.
നന്നായി ഉറങ്ങുക
ചർമ്മത്തിന്‍റെ ആരോഗ്യം നിലനിത്താൻ മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന്‍റെ ഇലാസ്‌തികത നഷ്‌ടപ്പെടാതെ സംരക്ഷിക്കുകയും ചുളിവുകൾ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. അതേസമയം ഉറങ്ങുമ്പോൾ മലർന്ന് കിടന്ന് ഉറങ്ങാൻ ശ്രദ്ധിക്കണം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചുവന്ന് തുടുത്ത ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം; ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ