ETV Bharat / health

ഐഎംഎ സംസ്ഥാന സമ്മേളനം തൃശൂരില്‍ - IMA STATE CONFERENCE

കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

IMA STATE CONFERENCE IN THRISSUR  ഐഎംഎ സംസ്ഥാന സമ്മേളനം  ഇമാകോണ്‍ 2024  INDIAN MEDICAL ASSOCIATION
IMA Logo (ETV Bharat)
author img

By ETV Bharat Health Team

Published : Oct 19, 2024, 4:31 PM IST

തൃശൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകത്തിന്‍റെ 67-ാം സംസ്ഥാന സമ്മേളനം ഇമാകോണ്‍-2024 നവംബര്‍ 9, 10 തിയതികളില്‍ തൃശൂരിലെ ലുലു രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍ റില്‍ നടക്കും. ഐഎംഎ തൃശൂര്‍ ബ്രാഞ്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 108 ബ്രാഞ്ചുകളില്‍ നിന്നായി അയ്യായിരത്തോളം ഡോക്‌ടര്‍മാര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ പി ഗോപികുമാര്‍, സംഘാടക സമിതി സെക്രട്ടറി ഡോ ജോസഫ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും മുന്നോറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. നവംബര്‍ 9ന് രാവിലെ 8ന് ഐ എം എ സംസ്ഥാന പ്രസിഡന്‍റ് ഡോ ജോസഫ് ബെനവന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. രാവിലെ 9ന് ഐഎംഎ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. സംഘടനാ കാര്യങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ചകളും അവലോകനങ്ങളും യോഗത്തില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരണപ്പെട്ട 100 ഡോക്‌ടര്‍മാരെ പ്രവര്‍ത്തക സമിതി യോഗം അനുസ്‌മരിക്കും.

നവംബര്‍ 10ന് രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ ജോസഫ് ബെനവന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. റവന്യു മന്ത്രി കെ രാജന്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ ആര്‍ വി അശോകന്‍, ഐഎംഎ മുന്‍ ദേശീയ പ്രസിഡന്‍റ് ഡോ മാര്‍ത്താണ്ഡ പിള്ള, സംഘാടക സമിതി ചെയര്‍മാന്‍ ഡോ പി ഗോപികുമാര്‍, സംഘാടക സമിതി സെക്രട്ടറി ഡോ ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങില്‍ നടക്കും. സംസ്ഥാനത്തെ മികച്ച ഐഎംഎ ബ്രാഞ്ചിനുള്ള പുരസ്‌ക്കാരവും സമ്മാനിക്കും. ആരോഗ്യ മേഖലയിലെ വിദഗ്‌ധര്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഇരുപതോളം വ്യത്യസ്‌ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പൊതുജനാരോഗ്യം - ആശങ്കാജനകമായ പ്രവണതകള്‍, സുരക്ഷിതമായ ഭക്ഷണ സംസ്‌ക്കാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ശില്‍പ്പശാലകളും നടക്കും. ആരോഗ്യ രംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് എഴുപതോളം സ്‌റ്റാളുകളും ഒരുക്കും.

Also Read: രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്‌ടീസ് കുറ്റകരം: രജിസ്‌റ്റേർഡ് ഡോക്‌ടർമാരുടെ പേര് വെബ്സൈറ്റിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.