ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നത് കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകളാണ് സ്ട്രെച്ച് മാർക്കുകൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗർഭാവസ്ഥ, പ്രായാധിക്യം എന്നിവ ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാൻ കാരണമാകുന്നവയാണ്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് കാണപ്പെട്ടേക്കാം. എന്നാൽ ഈ പാടുകൾ ദീർഘകാലം നിലനിൽക്കുന്നു എന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാൽ ഇതോർത്ത് ആരും ഇനി വിഷമിക്കേണ്ട. സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ സഹായിക്കുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കറ്റാർവാഴ
പലതരം പ്രശ്‌നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത് സ്ട്രെച്ച് മാർക്കുകൾ അകറ്റാനും ഉത്തമമാണ്. സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുന്നത് പാടുകൾ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് മിക്‌സിയിൽ നന്നായി അടിച്ചെടുത്ത് പാടുകൾ ഉള്ളിടത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് പറിച്ചെടുത്ത് കളയാം. ശേഷം മോയ്‌ചരൈസറോ എണ്ണയോ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ വളരെയധികം ഗുണം ചെയ്യും.
വെളിച്ചെണ്ണ, ബദാം ഓയിൽ
മുടി, ചർമ്മം എന്നിവയ്ക്ക് ഒരേപോലെ നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും. ഇത് രണ്ടും തുല്യ അളവിൽ എടുത്ത് നന്നായി മിക്‌സ് ചെയ്‌ത ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്.