കീവ്:ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ വേഗം സമവായമുണ്ടാക്കാന്‍ കഴിയുമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്‌ളോഡിമർ സെലെൻസ്‌കി. പബ്ലിക് ബ്രോഡ്‌കാസ്‌റ്റർ സസ്‌പിൽനുമായുള്ള അഭിമുഖത്തിലാണ് സെലെൻസ്‌കി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തങ്ങളുടെ ഭാഗം ട്രംപ് കേട്ടിട്ടുണ്ടെന്നും അനുകൂല നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. 'ഞങ്ങൾ ഒരു സ്വതന്ത്ര രാജ്യമാണ്. ഈ യുദ്ധകാലത്ത് ഞാനും ഞങ്ങളുടെ ആളുകളും ട്രംപുമായും ബൈഡനുമായും ചർച്ചകൾ നടത്തുന്നുണ്ട്. അമേരിക്കയുമായും യൂറോപ്യൻ നേതാക്കളുമായെല്ലാം ഞങ്ങള്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. ട്രംപിന്‍റെ നേതൃത്വത്തിൽ സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്.'- സെലന്‍സ്‌കി പറഞ്ഞു.
യുദ്ധം തീര്‍ച്ചയായും അവസാനിക്കുമെന്നും പക്ഷേ അതിന് കൃത്യമായ തീയതി പറയാനാവില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
Also Read:ഇറാന്‍റെ യുഎൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി മസ്‌ക്; സംഘർഷം കുറയുമെന്ന് റിപ്പോര്‍ട്ട്