ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ് വിധി: പ്രതികൾക്ക് വധശിക്ഷ ലഭിക്കാത്തതിൽ കുടുംബം - PERIYA CASE VERDICT

ശിക്ഷാവിധിയിൽ പൂർണ്ണ തൃപ്‌തരല്ലെന്ന് കൃപേഷിൻ്റെ സഹോദരി കൃഷ്‌ണപ്രിയ ഇടിവി ഭാരതിനോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസ്  PERIYA MURDER CASE  PERIYA MURDER CASE VERDICT  പെരിയ ഇരട്ടക്കൊലക്കേസ് വിധി
Krishna Priya (Kripesh sister), Krishnan (Kripesh Father) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 3, 2025, 11:10 PM IST

എറണാകുളം: ഏട്ടൻ എൻ്റെ എല്ലാമായിരുന്നു. എൻ്റെ സ്വപ്‌നമായിരുന്നു... വാക്കുകൾ പൂർത്തിയാക്കാനാകാതെ പൊട്ടി കരഞ്ഞ് കൃപേഷിൻ്റെ സഹോദരി കൃഷ്‌ണ പ്രിയ. കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ ലഭിക്കാത്തതിൽ ഒരു പോലെ ദുഃഖിതരായിരുന്നു കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സഹോദരിമാർ. ശിക്ഷാവിധിയിൽ പൂർണ്ണ തൃപ്‌തരല്ലെന്ന് കൃപേഷിൻ്റെ സഹോദരി കൃഷ്‌ണപ്രിയ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. ഇനി ഞങ്ങളുടെ കൺമുന്നിൽ അവരെ കാണാതിരിക്കട്ടെയെന്നാണ് പ്രാർത്ഥന. എൻ്റെ കൂടെ നടക്കേണ്ടയാൾ എൻ്റെ കൂടെയില്ല. അവർക്ക് നീതി വാങ്ങി നൽകുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പാർട്ടിയോടും പ്രോസിക്യൂട്ടറോടും സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കും. ഏട്ടൻ എൻ്റെ എല്ലാമായിരുന്നു. എൻ്റെ സ്വപ്‌നമായിരുന്നുവെന്നും കൃഷ്‌ണപ്രിയ പറഞ്ഞു. ഏട്ടന് വേണ്ടി ഇവിടെ വന്ന് നിൽക്കുമ്പോൾ... കൃഷ്‌ണപ്രിയയ്ക്ക്‌ വാക്കുകൾ പൂർത്തിയാക്കാനായില്ല.

കൃപേഷിൻ്റെ സഹോദരി കൃഷ്‌ണ പ്രിയ, കൃപേഷിൻ്റെ അച്ഛൻ കൃഷ്‌ണൻ എന്നിവർ ഇടിവി ഭാരതിനോട്. (ETV Bharat)

അമൃതയ്ക്ക് തൻ്റെ കൂടപിറപ്പിനെ രാഷ്ട്രീയ കാപാലികർ വെട്ടികൊലപ്പെടുത്തിയതിൻ്റെ വേദനയിൽ നിന്നും മുക്തയാകാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. തൻ്റെ കളി കൂട്ടുകാരനും സഹോദരനുമായ ഏട്ടൻ്റെ സ്നേഹവും കരുതലും നരാധമൻമാർ തല്ലിക്കെടുത്തിയതാണല്ലോയെന്ന് ഓർമിക്കുമ്പോഴാണ് വേദന കൂടുതൽ അസഹനീയമാകുന്നത്. കഴിഞ്ഞ ആറ് വർഷമായി ഒരു ദിവസം പോലും ഏട്ടനെക്കുറിച്ചുള്ള ഓർമകൾ മനസിലേക്ക് കയറി വരാതിരുന്നിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു അമൃതയുടെ വിവാഹം. ശരത് ഏറെ ആഗ്രഹിച്ച ആ മുഹൂർത്തത്തിന് സാക്ഷിയാകാൻ ഏട്ടനില്ലെന്ന സങ്കടത്തോടെ കരഞ്ഞ് കലങ്ങിയ കണ്ണുമായാണ് അവൾ കതിർ മണ്ഡപത്തിലേക്ക് കയറിയത്. അങ്ങനെ ജീവതത്തിൻ്റെ എല്ലാ സന്തോഷ മുഹൂർത്തത്തിലും ഏട്ടൻ്റെ ഓർമകൾ അവളെ വേട്ടയാടുകയാണ്. ജീവിതം തന്നെ യാന്ത്രികമായി മാറി പോയതിനിടയിലാണ് ഏട്ടനെ കൊലപ്പെടുത്തിയവർക്കെതിരായ വിധി ദിനം വന്നത്.

തൻ്റെ എല്ലാമായ ഏട്ടനെ വെട്ടിക്കീറി ഇല്ലാതാക്കിയവരോട് നിയമം കണക്ക് ചോദിക്കുമെന്ന വിശ്വാസത്തോടെയാണ് കോടതിയിലെത്തിയത്. 24 പ്രതികളിൽ പത്തുപേരെ വെറുത് വിട്ടത് പോലും അമൃതയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പത്ത് പ്രതികൾക്ക് ജീവ പര്യന്തം നൽകിയ കോടതി വിധിയിൽ പൂർണ്ണ സംതൃപ്‌തിയില്ലെന്ന് അമൃത വ്യക്തമാക്കി. പത്തു വേരെ വെറുതെ വിട്ടതിൽ സങ്കടമുണ്ട്. മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന വിശ്വാസത്തോടെയായിരുന്നു കോടതിയിലേക്ക് വന്നത്.

കൃത്യമായ തെളിവുകൾ നൽകിയിരുന്നു. കുറ്റം തെളിയുകയും പതിനാല് പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്‌തതിലുള്ള സന്തോഷമുണ്ട്. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമ പോരാട്ടം തുടരും. തൻ്റെ സഹോദരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവർ കൂടി ശിക്ഷിക്കപ്പെടണമെന്നും അമൃത പറഞ്ഞു. അവരും പ്രതികളാണെന്ന ഉറച്ച വിശ്വാസമാണ് തങ്ങൾക്കുള്ളത്. ഇനി കുറ്റവിമുക്തരായ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകുന്നതിനുള്ള പോരാട്ടം തുടരണം.

പ്രധാന പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്നും അമൃത വ്യക്തമാക്കി. പെരിയ ഇരട്ടക്കൊല കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവ പര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴിയുമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും, പത്ത് പതിനഞ്ച് പ്രതികൾക്കുമാണ് ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള നാല് പ്രതികൾക്ക് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചത്.
Also Read: പെരിയ ഇരട്ടക്കൊലക്കേസ്; സ്‌മൃതി മണ്ഡപത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കുടുംബം, വിധിയിൽ തൃപ്‌തരല്ലെന്ന് പ്രതികരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.