കീവ് (യുക്രെയ്ൻ) : റഷ്യ യുക്രെയ്‌നെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ പുതിയ നീക്കത്തിനുളള സമയമായെന്ന് പ്രസ്‌താവിച്ച് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി. തിങ്കളാഴ്‌ച (ഓഗസ്റ്റ് 26) പുലർച്ചെയാണ് യുക്രെയ്‌നിൽ റഷ്യ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി സ്ഥലങ്ങളിൽ വൈദ്യുതി തടസപ്പെടുകയും ചെയ്‌തു.
"ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് സംഭവിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ചു കഴിഞ്ഞാൽ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിയും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾക്ക് ഈ ഭീകരത തടയുന്നതിനായി നമ്മെ സഹായിക്കാൻ കഴിയും. പുതിയ നീക്കത്തിനുളള സമയമാണിത്". സെലെൻസ്‌കി സമൂഹമാധ്യമമായ എക്‌സിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.