തിരുവനന്തപുരം: 63ആമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും. സെൻട്രൽ സ്റ്റേഡിയത്തിലെ എംടി, നിള വേദിയിൽ രാവിലെ 9:30ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ തിരുവാതിര ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വഴുതക്കാട് ഗവൺമെൻ്റ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30ന് ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തം ആരംഭിക്കും. തുടർന്ന് ഹൈ സ്കൂൾ വിഭാഗം കോൽക്കളി 2 മണിക്ക് നടക്കും. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈ സ്കൂൾ വിഭാഗം ദഫ്‌മുട്ട് തുടങ്ങും. തുടർന്ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം അരങ്ങേറും. കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9:30ന് ഹൈ സ്കൂൾ വിഭാഗം ചവിട്ടുനാടകം അരങ്ങേറും.
ഗവൺമെൻ്റ് എച്ച്എസ്എസ് മണക്കാടിലെ കരമനയാർ വേദിയിൽ രാവിലെ 9:30ന് ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹൈസ്‌കൂൾ വിഭാഗം പരിചമുട്ടും നടക്കും. പാളയം സെൻ്റ് ജോസഫ് എച്ച്എസ്എസിലെ ഭവാനി നദി വേദിയിൽ രാവിലെ 9.30ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയും നടക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പട്ടം ഗവൺമെൻ്റ് ഗേൾസ് എച്ച്എസ്എസിലെ വാമനപുരം നദി വേദിയിൽ രാവിലെ 9.30ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്റ്റും ഉച്ചയ്ക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റും നടക്കും. തുടർന്ന് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വട്ടപാട്ട് ആരംഭിക്കും. വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മീനച്ചലാർ വേദിയിൽ രാവിലെ 9.30ന് ഹയർ സെക്കൻഡറി വിഭാഗം മദ്ദളവും ഉച്ചയ്ക്ക് 12 മണിക്ക് തബലയും വൈകിട്ട് 3 മണിക്ക് ഹൈ സ്കൂൾ വിഭാഗം തബലയും നടക്കുന്നതാണ്.
ഭാരത് ഭവനിലെ കരുവന്നൂർപ്പുഴ വേദിയിൽ രാവിലെ 9:30ന് ഹൈ സ്കൂൾ വിഭാഗം യക്ഷഗാനം നടക്കുന്നതാണ്. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനി നദി വേദിയിൽ രാവിലെ 9.30ന് ഹൈ സ്‌കൂൾ വിഭാഗവും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം മലപുലയ ആട്ടം അരങ്ങേറുന്നതാണ്. സെൻ്റ് മേരീസ് എച്ച്എസ്എസ് പട്ടം വേദിയായ ചിറ്റാരിപുഴയിൽ രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം അരങ്ങേറും.