മലപ്പുറം: വനം വകുപ്പ് ഓഫിസ് ആക്രമിച്ച കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അറസ്‌റ്റില്‍. അൻവറിന്‍റെ ഒതായിയിലെ വീട്ടില്‍ എത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
പിവി അന്‍വറിനെ നിലമ്പൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലമ്പൂർ ഡിവൈഎസ്‌പി,
നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു പൊലീസ് അന്‍വറിന്‍റെ വീട്ടിലെത്തിയത്.
പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് അന്‍വര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശനിയാഴ്‌ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തില്‍ നടന്ന പ്രതിഷേധത്തിലാണ് വനം വകുപ്പ് ഒഫീസ് തകര്‍ത്തത്.
അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നടപടി.
Also Read: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു