കേരളം

kerala

ETV Bharat / international

'കമല ഹാരിസിനെക്കാള്‍ യോഗ്യരായ മറ്റാരുമില്ല'; യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തില്‍ വൈറ്റ് ഹൗസ് - White House supports Kamala Harris - WHITE HOUSE SUPPORTS KAMALA HARRIS

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാൻ കമല ഹാരിസിനെക്കാൾ യോഗ്യരായ മറ്റാരും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

KAMALA HARRIS US ELECTION  WHITE HOUSE KAMAL HARRIS  കമലാ ഹാരിസ് വൈറ്റ് ഹൗസ്  യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
White house Press Secretary Karine Jean Pierre (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 6:52 AM IST

Updated : Jul 25, 2024, 2:40 PM IST

വാഷിങ്ടൺ ഡിസി : ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ യോഗ്യരായ മറ്റാരും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി. പ്രസിഡന്‍റ് ജോ ബൈഡൻ ഈ തീരുമാനത്തില്‍ അഭിമാനിക്കുന്നു എന്നും പിയറി പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കരീന്‍ ജീന്‍ പിയറി.

'കമല ഹാരിസ് നാല് വർഷത്തിലേറെയായി വൈസ് പ്രസിഡന്‍റായി സേവനമനുഷ്‌ഠിക്കുകയാണ്. ഈ നിമിഷത്തിൽ കൂടുതൽ യോഗ്യതയുള്ള മറ്റാരെയും ഞാൻ കാണുന്നില്ല. അവർ ഒരു സെനറ്ററായിരുന്നു. അവർ ഒരു അറ്റോർണി ജനറലായിരുന്നു...'- പിയറി പറഞ്ഞു.

കഴിഞ്ഞ 3.5 വർഷത്തിനിടെ കമല ഹാരിസ് 19-ല്‍ അധികം രാജ്യങ്ങൾ സന്ദർശിക്കുകയും 150-ല്‍ അധികം വിദേശ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തതായി വൈറ്റ് ഹൗസ് വെബ്‌സൈറ്റ് പറയുന്നു. അതേസമയം, ഇന്ന് (25-07-2024) യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി അറിയച്ചതിന് ശേഷം ബൈഡന്‍റെ ആദ്യത്തെ പ്രസംഗമാണിത്. സമൂഹ മാധ്യമമായ എക്‌സിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.

Also Read :പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം; യുഎസ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്ന രണ്ടാമത്തെ പ്രസിഡന്‍റായി ബൈഡൻ - US PRESIDENTIAL ELECTION 2024

Last Updated : Jul 25, 2024, 2:40 PM IST

ABOUT THE AUTHOR

...view details