കേരളം

kerala

ETV Bharat / international

ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നടപടികളുമായി ട്രംപ് മുന്നോട്ട്; 19 വയസില്‍ താഴെയുള്ളവരുടെ ലിംഗ മാറ്റത്തിനുള്ള സഹായം വെട്ടിക്കുറയ്ക്കും - TRUMP ANTI TRANS POLICIES

വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിന്‍റെ മാർഗനിർദേശം 'ജങ്ക് സയൻസ്' ആണെന്ന് പരാമര്‍ശം.

US PRESIDENT DONALD TRUMP  TRUMP AND TRANSGENDERS  ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം  ലിംഗമാറ്റം അമേരിക്ക
US President Donald Trump (AP)

By ETV Bharat Kerala Team

Published : Jan 29, 2025, 9:45 AM IST

വാഷിങ്‌ടൺ: അധികാരമേറ്റതിന് പിന്നാലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണം പിൻവലിക്കാനുള്ള നീക്കങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. 19 വയസിന് താഴെയുള്ളവരുടെ ലിംഗ പരിവർത്തനത്തിനുള്ള ഫെഡറൽ പിന്തുണ വെട്ടിക്കുറയ്ക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

ഒരു കുട്ടിയെ ഒരു ലിംഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ധനസഹായം, സ്പോൺസർഷിപ്പ്, തുടങ്ങിയ യാതൊരു പ്രോത്സാഹനവും ഇനിയുണ്ടാകില്ല എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ നയമെന്ന് ഉത്തരവില്‍ പറയുന്നു. ലിംഗമാറ്റം പോലെ വിനാശകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ നടപടിക്രമങ്ങളെ നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നിയമങ്ങളും കർശനമായി നടപ്പിലാക്കുമെന്നും ഉത്തരവിലുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സൈനിക കുടുംബങ്ങൾക്കായുള്ള ട്രൈകെയര്‍, മെഡിക്കെയ്‌ഡ് എന്നിവയുൾപ്പെടെയുള്ള ഇൻഷുറൻസ് പ്രോഗ്രാമുകളില്‍ നിന്ന് ഇത്തരം പരിചരണത്തിനുള്ള കവറേജ് ഒഴിവാക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നുണ്ട്. വേൾഡ് പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിന്‍റെ മാർഗനിർദേശത്തെ ജങ്ക് സയൻസ് ആണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്കതികളെ സൈനിക സേവനത്തിൽ നിന്ന് വിലക്കാനുള്ള നടപടികള്‍ ആലോചിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പെന്‍റഗണിനോട് നിർദേശിച്ചിരുന്നു.

Also Read:ഡൊണാൾഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുവരുടെയും കൂടിക്കാഴ്‌ച ഉടന്‍ - MODI TRUMP DISCUSSION

ABOUT THE AUTHOR

...view details