കേരളം

kerala

ETV Bharat / international

'കമല ഒരു തമാശ, ബൈഡനേക്കാള്‍ മോശം': പരിഹസിച്ച് ട്രംപ് - Trump on Kamala Harris nomination - TRUMP ON KAMALA HARRIS NOMINATION

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ച തീരുമാനത്തെ അപഹസിച്ച് റിപബ്ലിക്കന്‍ നേതാവ് ടൊണാള്‍ഡ് ട്രംപ്.

DONALD TRUMP ON KAMALA HARRIS  US PRESIDENT ELECTION 2024  കമല ഹാരിസിനെ പരിഹസിച്ച് ട്രംപ്  അമേരിക്ക പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
Kamala Harris and Donald Trump (AP Photo)

By PTI

Published : Jul 22, 2024, 8:07 AM IST

വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറി കമല ഹാരിസിനെ പകരം നിര്‍ദേശിച്ച തീരുമാനത്തെ അപഹസിച്ച് റിപബ്ലിക്കന്‍ നേതാവ് ടൊണാള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്‍റ് കമല ഹാരിസും പ്രസിഡന്‍റ് ജോ ബൈഡനെപ്പോലെ ഒരു തമാശയാണ് എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. കമല ഹാരിസ് ജോ ബൈഡനേക്കാൾ മോശമായിരിക്കും എന്നും ട്രംപ് പറഞ്ഞു.

ബൈഡന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തെ പുരുഷന്മാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും അപകടമാണെന്നും ട്രംപ് കാമ്പെയിനെ പ്രതിനിധീകരിച്ച് ക്രിസ് ലാസിവിറ്റയും സൂസി വൈൽസോയും സംയുക്ത പ്രസ്‌താവനയിൽ ആരോപിച്ചു. ജോ ബൈഡൻ തന്‍റെ അവസ്ഥ മോശമായതിനാല്‍ പ്രചാരണത്തിൽ നിന്ന് പിന്മാറി. ആറ് മാസത്തേക്ക് കൂടി വൈറ്റ് ഹൗസിലിരിക്കുന്ന ജോ ബൈഡനൊപ്പം അമേരിക്ക സുരക്ഷിതരാണെന്ന് കമല ഹാരിസ് വിശ്വസിക്കുന്നുണ്ടോ എന്നും പ്രസ്‌താവനയില്‍ ചോദിക്കുന്നു.

നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കുകയും രാജ്യത്തെ രക്ഷിക്കുകയും ചെയ്യുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശപ്പെട്ടു. ബൈഡൻ രാജ്യത്തിന് നാണക്കേടാണെന്നും പ്രസ്‌താവനയില്‍ ആരോപിച്ചു. 'ബൈഡൻ അതിർത്തികൾ വിശാലമായി തുറന്നിട്ട് 20 ദശലക്ഷം അനധികൃത വിദേശികളെ അമേരിക്കയിലേക്ക് കടക്കാൻ അനുവദിച്ചു. അതുവഴി മൈഗ്രന്‍റ് ക്രൈം വേവ് സൃഷ്‌ടിച്ചു. വിലയേറിയ വിഭവങ്ങൾക്ക് നികുതി ചുമത്തി. നമ്മുടെ ഒരു കാലത്തെ മഹത്തായ സമ്പദ്‌വ്യവസ്ഥയെ ബൈഡൻ നശിപ്പിക്കുകയും റെക്കോർഡ് പണപ്പെരുപ്പം സൃഷ്‌ടിക്കുകയും ചെയ്‌തു.' പ്രസ്‌താവനയില്‍ പറയുന്നു.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ആദ്യ സംവാദത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകാതിരുന്നതോടെ, ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുയര്‍ന്ന കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ബൈഡൻ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് നോമിനിയായി വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ ബൈഡന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിലാണ് പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുക. ബൈഡന്‍റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാകും കമല ഹാരിസ്.

Also Read :ബൈഡന്‍ പിന്മാറി; യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമല ഹാരിസ് മത്സരിച്ചേക്കും - Joe Biden Nominates Kamala Harris

ABOUT THE AUTHOR

...view details