കീവ്: ചെർണോബിൽ ആണവ നിലയത്തിന്‍റെ സംരക്ഷണ ഷെല്ലിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയെന്ന യുക്രെയ്‌നിന്‍റെ ആരോപണം തള്ളി റഷ്യ. റഷ്യ ആണവോർജ്ജ സൗകര്യങ്ങൾ ആക്രമിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യന്‍ സൈന്യം അങ്ങനെ ചെയ്യില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരുമായുള്ള കോൺഫറൻസിലാണ് പെസ്കോവിന്‍റെ വിശദീകരണം.
ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് യുക്രെയ്‌ന്‍ ആക്രമണത്തിന്‍റെ കഥകള്‍ മെനയുന്നത് എന്നും പെസ്കോവ് ആരോപിച്ചു. സമാധാന കരാറിലെത്തുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ലാളാഡിമിര്‍ പുടിനുമായി സംസാരിക്കുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഒരു ചർച്ച ആരംഭിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുന്നവർ (യുക്രേനിയൻ സർക്കാരിൽ) ഉണ്ടെന്ന് വ്യക്തമാണ്. ഈ പ്രക്രിയയെ തടസ്സപ്പെടുത്താൻ അവർ എന്തും ചെയ്യുമെന്നും വ്യക്തമാണ്.' പെസ്കോവ് പറഞ്ഞു. കീവ് മേഖലയിലെ ചെർണോബിൽ ആണവ നിലയത്തിന്‍റെ സംരക്ഷണ കണ്ടെയ്ൻമെന്‍റ് ഷെല്ലിൽ വ്യാഴാഴ്‌ച രാത്രി സ്ഫോടക വസ്‌തുക്കളുമായി റഷ്യന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുക്രേനിയൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്‌കി പറഞ്ഞിരുന്നു.
Last night, a Russian attack drone with a high-explosive warhead struck the shelter protecting the world from radiation at the destroyed 4th power unit of the Chornobyl Nuclear Power Plant.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) February 14, 2025
This shelter was built by Ukraine together with other countries of Europe and the world,… pic.twitter.com/mLTGeDYgPT
പ്രാദേശിക സമയം പുലർച്ചെ 1:50 ന് (2350 GMT) ചെർണോബിലിൽ ആക്രമണം നടന്നതായി യുഎൻ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും പറഞ്ഞു. അകത്തെ നിയന്ത്രണ ഷെല്ലിൽ പൊട്ടലിന്‍റെ സൂചനയില്ലെന്നും പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം റേഡിയേഷൻ അളവ് വർദ്ധിച്ചിട്ടില്ലെന്ന് സെലെൻസ്‌കിയും യുഎൻ ആറ്റോമിക് ഏജൻസിയും വ്യക്തമാക്കി.
ആക്രമണത്തിൽ ആണവ നിലയത്തിന്‍റെ പുറം ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും തീപിടുത്തമുണ്ടായെന്നും സെലെൻസ്‌കി പറഞ്ഞിരുന്നു. ഇത് അണച്ചതായും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ഒരു ഫോട്ടോയും യുക്രേനിയൻ എമർജൻസി സർവീസ് പങ്കുവച്ചിരുന്നു.
അതേസമയം, വെള്ളിയാഴ്‌ച ആരംഭിക്കുന്ന മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനിടെ ചെർണോബിൽ ആക്രമണത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് വിശദമായ വിവരങ്ങൾ നൽകുമെന്ന് യുക്രെയ്‌നിന്‍റെ പ്രസിഡൻഷ്യൽ ഓഫീസ് മേധാവി ആൻഡ്രി യെർമാക് തന്‍റെ ടെലിഗ്രാം ചാനലിൽ അറിയിച്ചു.