മൊഗാദിഷു (സൊമാലിയ): സൊമാലിയയിലെ മൊഗാദിഷുവിലും മിഡിൽ ഷാബെല്ലെ മേഖലയിലുമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. മാരകമായ സ്‌ഫോടനങ്ങളില്‍ 6 പേർ കൊല്ലപ്പെടുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതതായാണ് പൊലീസ് റിപ്പോർട്ട്.
രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങൾ നടന്നത്. ആദ്യത്തെത് പ്രസിഡന്‍റിന്‍റെ ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മൊഗാദിഷുവിലെ നാഷണൽ തിയേറ്ററിന് സമീപംവും മറ്റൊന്ന് ജൗഹാർ നഗരത്തിലെ കന്നുകാലി മാർക്കറ്റിലുമാണ്.
ആരാണ് ആക്രമണം നടത്തിയതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ലെന്ന് ജൗഹർ പൊലീസ് കമാൻഡർ ബഷീർ ഹസൻ പറഞ്ഞു. എങ്കിലും ഇസ്‌ലാമിസ്‌റ്റ് തീവ്രവാദ സംഘടനയായ അൽ-ഷബാബ് മൊഗാദിഷുവിൽ സ്‌ഫോടനങ്ങളും സായുധ ആക്രമണങ്ങളും നടത്തുന്നതിന് കുപ്രസിദ്ധരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്‌ദി ബാരെ യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ സോമാലിയയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള എത്യോപ്യയുടെ ശ്രമങ്ങളെക്കുറിച്ച് പറഞ്ഞു. കൂടാതെ തൻ്റെ രാജ്യത്തിൻ്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ അന്താരാഷ്‌ട്ര പിന്തുണ അഭ്യർഥിക്കുകയും ചെയ്‌തു.