കീവ്:റഷ്യയ്‌ക്കെതിരെയുള്ള യുക്രെയ്‌ന്‍ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പെടെ കൊല്ലപ്പെട്ടതായി റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിലെ കുർസ്‌ക് അതിർത്തിയിലെ പട്ടണത്തിലാണ് ആക്രമണം നടന്നത്. കീവിൽ റഷ്യ നടത്തിയ ബലിസ്‌റ്റിക്ക് മിസൈൽ ആക്രമണത്തിന് പുറകെയാണ് യുക്രെയ്‌ന്‍റെ ആക്രമണം. ഈ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
യുഎസ് വിതരണം ചെയ്‌ത മിസൈലുകൾ ഉപയോഗിച്ചാണ് യുക്രെയ്‌ന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ മാസം പ്രസിഡൻ്റ് ജോ ബൈഡനാണ് യുക്രെയ്‌നിന് റഷ്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിനായി ആയുധങ്ങൾ നൽകുന്നത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ദൂര പരിമിതി മറികടക്കാൻ വേണ്ടിയായിരുന്നു ഇത്. റഷ്യയുടെ യുദ്ധശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിനുള്ള മറുപടിയാണ് ഈ നീക്കമെന്നാണ് അധികൃതരുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെള്ളിയാഴ്‌ച പുലർച്ചെ കീവിൽ കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും ഉണ്ടായെന്ന് അവർ കൂട്ടിച്ചേർത്തു. നഗരത്തിന് നേരെ തൊടുത്ത അഞ്ച് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതായി യുക്രെയ്‌ന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ 630 കെട്ടിടങ്ങൾ, 16 ആതുരസേവന കേന്ദ്രങ്ങൾ, 30 സ്‌കൂളുകൾ, കിൻ്റർഗാർഡനുകൾ എന്നിവ തകർന്നുവെന്നും ഭരണകൂടം അറിയിച്ചു.
മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ പതിച്ച മൂന്ന് ജില്ലകളിൽ കടുത്ത നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാന്‍ ജനങ്ങള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനു മൂന്ന് വർഷങ്ങൾക്കിപ്പുറവും റഷ്യ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ബോംബാക്രമണം തുടരുന്നുണ്ട്. റഷ്യയുടെ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പാടുപെടുന്ന യുക്രെയ്‌ൻ്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം തുടരുന്നത്.
Also Read:'മരണത്തെ മുന്നിൽ കണ്ട് ഗാസയിലെ ജനങ്ങള്‍', 20 ലക്ഷത്തോളം പേര്‍ ദുരിതത്തില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎൻ ഏജൻസി