കേരളം

kerala

ETV Bharat / international

123 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയക്ക് രണ്ടാമത്തെ വനിത ഗവർണർ ജനറൽ; സാം മോസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്‌തു - Australia Governor General - AUSTRALIA GOVERNOR GENERAL

സാം മോസ്റ്റിനെ 28-ാമത് ഗവർണർ ജനറലായി തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ. 123 വർഷത്തിനിടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വനിത ഗവർണർ ജനറലാണ് സാം മോസ്റ്റിൻ.

AUSTRALIA GOVERNOR GENERAL  SAM MOSTYN  ഓസ്‌ട്രേലിയ ഗവർണർ ജനറൽ  സാം മോസ്റ്റിൻ
Australia appointed Sam Mostyn as its second woman governor-general. (AP Photo)

By ETV Bharat Kerala Team

Published : Jul 1, 2024, 1:49 PM IST

മെൽബൺ: ഓസ്‌ട്രേലിയയുടെ 28-ാമത് ഗവർണർ ജനറലായി സമന്ത മോസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രത്തലവനായ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിക്കും. ചാൾസ് മൂന്നാമനും പ്രധാനമന്ത്രി ആൻ്റണി അൽബനീസും ഭരണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓസ്‌ട്രേലിയൻ നിയമനമാണിത്.

ഇതോടെ ബിസിനസുകാരിയും അഭിഭാഷകയും മുൻ ഫുട്‌ബോൾ ലീഗ് കമ്മിഷണറുമായ സാം മോസ്റ്റിൻ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ വനിത ഗവർണർ ജനറലായി. ഓസ്‌ട്രേലിയക്കാർക്ക് അർഹിക്കുന്ന സേവനങ്ങളും സംഭാവനകളും താൻ ഉറപ്പു നൽകുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് ശേഷമുള്ള പ്രസംഗത്തിൽ മോസ്റ്റിൻ പറഞ്ഞു.

Also Read: 'മോദി'ക്കാലം ബ്രിട്ടീഷ് ഭരണത്തിന് സമാനം: പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details