ന്യൂഡല്‍ഹി: 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്‌ച സൗദി അറേബ്യയിലേക്ക് തിരിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും 10,000 ഹജ്ജ് തീർഥാടകർക്ക് അധിക ക്വാട്ട ആവശ്യപ്പെടും.
സൗദി അറേബ്യൻ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയെ തിങ്കളാഴ്‌ച റിജിജു കാണും. ഇരു നേതാക്കളും ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കും. 2025 ലെ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനും ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സൗദി അറേബ്യ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റിജിജു എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് അൽ ജാസറുമായും റിജിജു കൂടിക്കാഴ്‌ച നടത്തും. ഹജ്ജ് വിമാന സര്‍വീസുകളെ കുറിച്ചും, തീർഥാടനവുമായി ബന്ധപ്പെട്ട ബസ്, ട്രെയിൻ സർവീസുകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക