സിംഗപ്പൂർ :ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായി ചർച്ച ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോങ്ങിൻ്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി സിംഗപ്പൂരിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിൽ; ലോറൻസ് വോങ്ങുമായി ചർച്ച - PM MODI AT SINGAPORE - PM MODI AT SINGAPORE
സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിൻ്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി സിംഗപ്പൂരിലെത്തിയത്.
PM Narendra Modi (ETV Bharat)
Published : Sep 5, 2024, 9:09 AM IST
ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകി. സന്ദർശക പുസ്‌തകത്തിൽ ഒപ്പിടുകയും ചെയ്‌തു. വോങ് പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച. സിംഗപ്പൂർ രാഷ്ട്രപതി തർമൻ ഷൺമുഖരത്നത്തെയും പിന്നീട് പ്രധാനമന്ത്രി മോദി സന്ദർശിക്കുന്നതായിരിക്കും.