ന്യൂഡൽഹി :അടുത്തിടെ നടത്തിയ യുക്രെയ്ന്‍ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ സന്ദർശനത്തിൻ്റെ ഉൾക്കാഴ്‌ചകൾ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഉക്രെയ്‌നുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്‌തു.
കൂടാതെ ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരുവരും ചർച്ച ചെയ്‌തതായി മോദി എക്‌സിൽ കുറിച്ചു. 'പ്രസിഡൻ്റ് പുടിനുമായി ഇന്ന് സംസാരിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും സമീപകാല യുക്രെയ്ൻ സന്ദർശനത്തിൽ നിന്നുള്ള എൻ്റെ ഉൾക്കാഴ്‌ചകളും പരസ്‌പരം ചര്‍ച്ച ചെയ്‌തു. സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയില്‍ ആവർത്തിച്ചു.'- മോദി എക്‌സില്‍ കുറിച്ചു.