കേരളം

kerala

ETV Bharat / international

ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലില്‍

നവംബർ 18-19 തീയതികളിലായാണ് ഉച്ചകോടി.

G20 SUMMIT  PM NARENDRA MODI IN BRAZIL  പ്രധാനമന്ത്രി മോദി ബ്രസീലില്‍  ജി20 ഉച്ചകോടി ബ്രസീല്‍ 2024
PM Modi (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ബ്രസീലിൽ 19-ാമത് ജി 20 ഉച്ചകോടിയിൽ മോദി ട്രോയിക്ക അംഗമായി പങ്കെടുക്കും. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജി20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യയും.

നവംബർ 18-19 തീയതികളിലായാണ് റിയോ ഡി ജനീറോയില്‍ ഉച്ചകോടി നടക്കുന്നത്. മോദിക്കൊപ്പം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും.

'ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വന്നിറങ്ങി. വിവിധ ലോക നേതാക്കളുമായുള്ള ഫലപ്രദമായ ചർച്ചകൾക്ക് ഞാൻ കാത്തിരിക്കുകയാണ്'- എന്നായിരുന്നു ബ്രസീലേക്ക് എത്തിയതിന് പിന്നാലെ മോദി എക്‌സില്‍ കുറിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉച്ചകോടിക്ക് ശേഷം, നവംബർ 19 മുതൽ 21 വരെ മോദി ഗയാന സന്ദർശിക്കും. പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. 50 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.

നൈജീരിയയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ബ്രസീലിലെത്തിയത്. നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായും നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംവദിച്ചിരുന്നു. മോദിക്ക് രാജ്യത്തിന്‍റെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) നൽകി നൈജീരിയ ആദരിച്ചു.

ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വ്യക്തിയാണ് മോദി. എലിസബത്ത് രാജ്ഞി II ആണ് പുരസ്‌കാരം ലഭിച്ച മറ്റൊരു വിദേശി. 17 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാജ്യം സന്ദർശിക്കുന്നത്.

Read More:എലിസബത്ത് രാജ്ഞിക്ക് ശേഷം മോദി; നൈജീരിയയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സ്വന്തമാക്കി

ABOUT THE AUTHOR

...view details