മോസ്‌കോ:22-ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍റുറോവ് സ്വീകരിച്ചു. കൂടാതെ മോദിക്ക് റഷ്യൻ സൈന്യം ഗാർഡ് ഓഫ് ഓണറും നൽകി.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. വ്‌ളാഡിമിർ പുടിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് വിവരം. പുടിന്‍റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഇന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.