കേരളം

kerala

കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ട്; ആദ്യമായി തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി - Pakistan Army Admits Role In Kargil

By ETV Bharat Kerala Team

Published : Sep 7, 2024, 10:10 PM IST

ഇന്ത്യക്കെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന് തുറന്ന് സമ്മതിച്ച് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍. കാര്‍ഗിലിലും ഇന്ത്യയ്‌ക്ക് എതിരായ മറ്റ് മൂന്ന് യുദ്ധങ്ങളിലും പങ്കെടുത്ത് വീരമ്യത്യുവരിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. പാകിസ്ഥാന്‍ ജവാന്‍മാരുടെ രക്തസാക്ഷിത്വത്തെയും ത്യാഗത്തെയും അദ്ദേഹം വാനോളം പുകഴ്‌ത്തി.

PAKISTAN ARMY CHIEF  GENERAL SYED ASIM MUNIR  KARGIL WAR  LINE OF CONTROL
File photo of Pakistan Chief of Army Staff General Syed Asim Munir (IANS)

ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് സൈനിക മേധാവി. ആദ്യമായാണ് പരസ്യമായി പാകിസ്ഥാന്‍ ഇത്തരമൊരു ഏറ്റുപറച്ചില്‍ നടത്തുന്നത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വച്ചാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍ 1999ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ തുറന്ന് സമ്മതിച്ചത്.

പ്രതിരോധ ദിന പ്രസംഗത്തിലാണ് മുനിര്‍ കാര്‍ഗിലിനെയും ഇന്ത്യയ്‌ക്കെതിരായി നടന്ന മറ്റ് മൂന്ന് യുദ്ധങ്ങളെയും കുറിച്ച് പരാമര്‍ശം നടത്തിയത് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായ ജവാന്‍മാരെ രക്തസാക്ഷികളെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ത്യാഗമെന്നും മുനിര്‍ പരാമര്‍ശിച്ചത്.

"പാകിസ്ഥാന്‍ ശക്തിയും ധൈര്യവുമുള്ള ഒരു രാജ്യമാണ്. സ്വാതന്ത്ര്യത്തിന്‍റെ മൂല്യമറിയുന്ന രാജ്യം. എങ്ങനെ നിലനില്‍ക്കണമെന്നും ഞങ്ങള്‍ക്കറിയാം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ 1948, 1965, 1971, കാര്‍ഗില്‍ യുദ്ധങ്ങള്‍, സിയാച്ചനിലെ യുദ്ധം എന്നിവയില്‍ പതിനായിരങ്ങള്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനുമായി രക്തസാക്ഷിത്വം വരിച്ചു" സൈനിക ആസ്ഥാനത്ത് കൂടിയ ജനങ്ങളോട് സയീദ് അസിം മുനിര്‍ പറഞ്ഞു.

സൈനിക മേധാവി സ്ഥാനത്തിരുന്ന് കൊണ്ടുള്ള ഒരു വ്യക്തിയുടെ ആദ്യ ഏറ്റുപറച്ചിലാണിത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തതായി ഒരു അധികാരികളും സമ്മതിച്ചിട്ടില്ല. എന്ന് മാത്രമല്ല കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് നിരന്തരം അവര്‍ ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. കശ്‌മീരിലെ സ്വാതന്ത്ര്യപ്പോരാളികളുടെ സൃഷ്‌ടിയായിരുന്നു കാര്‍ഗില്‍ യുദ്ധമെന്ന വാദവും അവര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രാദേശികമായി വിജയിച്ച ഒരു നടപടിയെന്നാണ് മുന്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷ്‌റഫ് കാര്‍ഗില്‍ യുദ്ധത്തെ വിലയിരുത്തിയിരുന്നത്. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫ് ഒരിക്കലും നിയന്ത്രണ രേഖയില്‍ സൈന്യം കൈക്കൊള്ളുന്ന തീരുമാനത്തില്‍ ആത്മവിശ്വാസം പുലര്‍ത്തിയിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈനിക മേധാവിയുടെ അനുമതി ഉണ്ടായിരുന്നിട്ട് പോലും ഷെരീഫ് സൈന്യത്തെ വിശ്വാസത്തിലെടുത്തില്ല. വടക്കന്‍ മേഖലകളിലെ പത്ത് കോടി സൈനിക കമാന്‍ഡില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പങ്ക് മുഷറഫ് അംഗീകരിച്ചിരുന്നു.

തുടക്കത്തില്‍ ഈ മേഖലയില്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് 150 മൈല്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖയിലെ തുറസായ മേഖലയില്‍ സൈന്യത്തെ വിന്യസിക്കാന്‍ എഫ്‌സിഎന്‍എ തീരുമാനിച്ചു. ഇതിന് ആരുടെയും അനുമതി ആവശ്യമില്ലായിരുന്നുവെന്നും മുഷ്‌റഫ് പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വിശദമായി സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നതായി 1999ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫിന്‍റെ വാര്‍ത്താവിതരണ സെക്രട്ടറി ആയിരുന്ന മുഷാഹിദ് ഹുസൈന്‍ സയീദ് വ്യക്തമാക്കിയിരുന്നു. കാര്‍ഗില്‍ സംഭവിച്ചപ്പോള്‍ ഇക്കാര്യം 1999 മെയ് 17ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഔദ്യോഗികമായി ഡിജിഎംഒ അറിയിച്ചിരുന്നു. അതിന് മുമ്പ് തന്നെ ഇന്ത്യയില്‍ നിന്ന് ചിലത് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. നിയന്ത്രണ രേഖയില്‍ എന്തോ സംഭവിക്കുന്നുണ്ടെന്ന് മനസിലായെന്നും സയീദ് ഒരു അഭിമുഖത്തില്‍ സയീദ് വ്യക്തമാക്കിയിരുന്നു.

Also Read:കാർഗിലോർമയിൽ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ; ബാറ്റിൽ ഫോർ ഗൺ ഹിൽ ഫയർ പ്ലാൻ തയ്യാറാക്കിയ വ്യക്തി, അറിയാം ഈ മലയാളിയെ

കാര്‍ഗില്‍ സൈനിക നടപടി ചിലര്‍ക്ക് വിജയഗാഥ ആയപ്പോള്‍ മറ്റ് ചിലര്‍ക്ക് വലിയ മണ്ടത്തരമായി. മുഷ്‌റഫ് പറയുന്നത് പോലെ എഫ്‌സിഎന്‍എയുടെ പങ്കാളിത്തത്തെയാണ് അവര്‍ പിന്തുണച്ചത്. എന്നാല്‍ വസ്‌തുതകളെക്കുറിച്ചുള്ള യഥാര്‍ത്ഥ കുമ്പസാരമാണ് ഇപ്പോഴത്തെ സൈനിക മേധാവി നടത്തിയിരിക്കുന്നത്.

പാക് സൈനികരില്‍ പലരുടെയും മൃതദേഹം പാകിസ്ഥാന്‍ കാര്‍ഗിലില്‍ നിന്ന് കൊണ്ടുപോയിരുന്നില്ലെന്നതും വസ്‌തുതയാണ്. ഇത് ഇവരുടെ കുടംബങ്ങളില്‍ നിന്ന് പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. തങ്ങളനെ സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ഇവരുടെ മൃതദേഹം രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്തായി യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായ ക്യാപ്റ്റന്‍ ഫര്‍ഹാത്ത് ഹസീബിന്‍റെ സഹോദരന്‍ ഇത്രാത്ത് അബ്ബാസ് പറഞ്ഞു. അവര്‍ പരിശ്രമിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സൈന്യവും സൈനിക ഉദ്യോഗസ്ഥരെ കാര്‍ഗില്‍ വിന്യസിച്ചിരുന്നുവെന്ന് തന്നെയാണ് ഈ വാക്കുകളും വെളിപ്പെടുത്തുന്നത്.

കാര്‍ഗില്‍ യുദ്ധ സമയത്ത് തന്‍റെ മകന്‍ അന്തരിച്ച ക്യാപ്റ്റന്‍ അമ്മര്‍ ഹുസൈനും സുഹൃത്തുക്കളും സൈനിക യൂണിറ്റില്‍ നിന്ന വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ മാതാവ് രഹാന മെഹബൂബ് വെളിപ്പെടുത്തുന്നു. എന്നാല്‍ അന്നത്തെ സൈനിക മേധാവി ആയിരുന്ന പര്‍വേസ് മുഷ്‌റഫ് ഇക്കാര്യം അംഗീകരിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുകളില്‍ പറഞ്ഞ ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ സൈനിക മേധാവിയുടെയും വാക്കുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന്‍റെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇക്കാര്യം അറിയില്ലായിരുന്നുവെന്ന് വേണം മനസിലാക്കാന്‍.

ABOUT THE AUTHOR

...view details