കാഠ്‌മണ്ഡു : ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണു. 18 പേര്‍ മരിച്ചതായി റിപ്പോർട്ട്. വിമാന ജോലിക്കാരും സാങ്കേതിക ജീവനക്കാരും അടക്കം 19 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു.
ഇന്ന് (ജൂലെെ 24) രാവിലെ 11.15 ഓടെയാണ് സൗര്യ എയർലൈൻസ് വിമാനം തകർന്നുവീണത്. പ്രധാന ടൂറിസം കേന്ദ്രമായ പൊഖാറയിലേക്ക് പോകായിരുന്നു വിമാനം. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
2023 ജനുവരിയിൽ പൊഖാറയിൽ ലാൻഡിങ്ങിനിടെ യെതി എയർലൈൻസ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചിരുന്നു. ഈ വർഷമാദ്യം തായ് എയർവേയ്‌സ് വിമാനവും ഇതേ വിമാനത്താവളത്തിന് സമീപം തകർന്ന് 113 പേർ മരിക്കുകയുണ്ടായി. 1992-ൽ കാഠ്‌മണ്ഡു വിമാനത്താവളത്തിനടുത്തുവച്ച് പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചതാണ് മുന്‍പുണ്ടായ ഏറ്റവും വലിയ ദുരന്തം.
പർവതങ്ങളിൽ കാലാവസ്ഥ പെട്ടെന്ന് മാറുകയും പറക്കാനുള്ള സാഹചര്യങ്ങളിലെ തടസവുമൊക്കെയാണ് അപകടം സൃഷ്‌ടിക്കുന്നത്. പ്രഗത്ഭരായ പൈലറ്റുമാർക്ക് പോലും വെല്ലുവിളി ഉയർത്തുന്ന മോശം വ്യോമയാന സുരക്ഷയുള്ള പ്രദേശമാണ് നേപ്പാള്‍.
Also Read:രാജസ്ഥാനില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു