വെസ്റ്റ്ബാങ്ക് : ഇസ്രയേൽ സൈന്യം അധിനിവേശ വെസ്റ്റ്ബാങ്കിൽ നടത്തിയ റെയ്‌ഡില്‍ തീവ്രവാദികളെന്ന് ആരോപിച്ച് മൂന്ന് പലസ്‌തീനികളെ വെടിവച്ചു കൊന്നു. വടക്കൻ വെസ്റ്റ് ബാങ്കിലെ തമുൻ ഗ്രാമത്തിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത രണ്ട് പലസ്‌തീൻ തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം അറിയിച്ചത്.
തൊട്ടടുത്ത ഗ്രാമമായ താലൂസയിൽ മറ്റൊരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരു ഇസ്രയേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 20-ലധികം തീവ്രവാദികളെ പിടികൂടിയതായി സൈന്യം അവകാശപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ ഇസ്രയേലികൾ സഞ്ചരിച്ച ബസിനുനേരെ കഴിഞ്ഞ ദിവസം തോക്കുധാരികൾ വെടിയുതിർത്തിരുന്നു. ആക്രമണത്തില്‍ രണ്ട് വയോധികകളും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. എന്നാല്‍ ഈ സംഭവവുമായി റെയ്‌ഡിന് ബന്ധമില്ലെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശത്തുടനീളം ഇന്നലെ രാത്രിയോടെ ഇസ്രയേൽ സൈന്യം റെയ്‌ഡുകൾ ആരംഭിച്ചിരുന്നു. റെയ്‌ഡിനിടെ നിരവധി മരണങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റെയ്‌ഡിനിടെ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഭൂരിഭാഗവും സാധാരണക്കാരാണ് കൊല്ലപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇസ്രയേലി കുടിയേറ്റക്കാര്‍ പലസ്‌തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലും വന്‍ വര്‍ധനവുണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമൂലം നിരവധി ഉപരോധവും അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ട്. 1967-ലെ മിഡില്‍ ഈസ്‌റ്റ് യുദ്ധത്തിലാണ് പലസ്‌തീനിന്‍റെ പക്കല്‍ നിന്ന് ഇസ്രയേൽ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്തത്.
Also Read: 'സാധാരണക്കാര്‍ ഗാസയില്‍ എവിടെയും സുരക്ഷിതരല്ല': യുഎൻ ഹ്യുമാനറ്റേറിയൻസ്