ലണ്ടൻ : നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ബലൂച് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. "നീതി ആവശ്യപ്പെടുകയും നിർബന്ധിത തിരോധാനങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന ബലൂച് സഹോദരിമാരോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ പ്രതികരണം നടത്തുന്നതിനെ ഞാൻ ശക്തമായി അപലപിക്കുകയാണ്". സമൂഹമാധ്യമമായ എക്‌സിലൂടെ മലാല പറഞ്ഞു.
ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ എക്‌സ് പോസ്റ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് മലാല പ്രതികരണം നടത്തിയത്. ബലൂച് ദേശീയ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ സുരക്ഷ സേന നടത്തിയ നിയമവിരുദ്ധവും അനാവശ്യവുമായ ബലപ്രയോഗത്തിനെതിരെ ആംനസ്റ്റി ഇൻ്റർനാഷണലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.