കേരളം

kerala

ETV Bharat / international

രാഷ്‌ട്രത്തലവന്മാരുടെ ജീവനെടുത്ത വ്യോമ ദുരന്തങ്ങളുടെ ചരിത്രം - State Heads Killed In Plane Crashes - STATE HEADS KILLED IN PLANE CRASHES

ഇബ്രാഹിം റൈസിക്ക് മുമ്പും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി, പല കാലഘട്ടത്തില്‍ രാഷ്‌ട്ര തലവവന്‍മാരും പ്രമുഖ നേതാക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരെക്കുറിച്ച് അറിയാം.

PLANE CRASH DEATHS OF STATE HEADS  വിമാനാപകടം രാഷ്‌ട്രത്തലവന്മാര്‍  PLANE CRASH DEATHS  വിമാനാപകടം ചരിത്രം
Ebrahim Raisi (Soure : Etv Bharat Network)

By ETV Bharat Kerala Team

Published : May 20, 2024, 7:08 PM IST

ഹെലികോപ്റ്റർ തകർന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്‌ദുള്ളഹിയനും കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇന്ന് ലോകത്തെ നടുക്കിയത്. റെയ്‌സിക്ക് മുന്‍പും വിമാനാപകടത്തിൽ രാഷ്‌ട്രത്തലവന്മാര്‍മ മരിച്ച ചരിത്രമുണ്ട്. ആ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

  • 1936 ഡിസംബർ 9

സ്വീഡിഷ് പ്രധാനമന്ത്രി അരവിഡ് ലിൻഡ്‌മാൻ മരിക്കുന്നത് ഒരു വിമാനപകടത്തിലാണ്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഡഗ്ലസ് ഡിസി-2 വിമാനം, കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്‌തതിന് തൊട്ടുപിന്നാലെ ക്രോയ്‌ഡൺ വിമാനത്താവളത്തിന് സമീപമുള്ള വീടുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

  • 1940 സെപ്‌തംബർ 7

ഒരു വർഷത്തിലേറെ കാലം പരാഗ്വേയുടെ പ്രസിഡന്‍റായിരുന്ന ജനറൽ ജോസ് ഫെലിക്‌സ് എസ്‌റ്റിഗാരിബിയയും ഭാര്യയും വിമാനാപകടത്തിലാണ് കൊല്ലപ്പെടുന്നത്. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ട് മുമ്പ്, മൂടൽമഞ്ഞിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടാകുന്നത്. ജനറൽ ജോസ് ഫെലിക്‌സ് എസ്‌റ്റിഗാരിബിയക്കും ഭാര്യയ്ക്കും പുറമേ പൈലറ്റും അന്ന് കൊല്ലപ്പെട്ടു.

  • 1943 ജൂലൈ 7

രണ്ടാം ലോക മഹായുദ്ധസമയത്ത് പോളണ്ട് ഗവൺമെൻ്റിനെ പ്രവാസത്തിൽ നയിച്ച പോളിഷ് പട്ടാളക്കാരനും രാഷ്‌ട്രതന്ത്രജ്ഞനുമായ വ്ലാഡിസ്ലാവ് സിക്കോർസ്‌കി, ജിബ്രാൾട്ടറിൽ വിമാനം തകർന്ന് മരിച്ചു.

  • 1958 ജൂൺ 16

അന്നത്തെ ബ്രസീലിന്‍റെ ഇടക്കാല പ്രസിഡന്‍റ് നെരെയു റാമോസ്, ക്രൂസെറോ എയർലൈൻസിന്‍റെ വിമാനം തകർന്ന് മരിച്ചു.

  • 1959 മാർച്ച് 29 ന്

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റും സ്വാതന്ത്ര്യ സേനാനിയുമായിരുന്ന ബർത്തലെമി ബൊഗണ്ട, തന്‍റെ വിമാനം തകർന്ന് വീണ് മരിച്ചു.

  • 1961 സെപ്‌തംബർ 18

കോംഗോയിൽ സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ഡ്യൂട്ടിയിലായിരുന്ന അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്ക്ജോൾഡിന്‍റെ വിമാനം സാംബിയയിൽ തകർന്നുവീണു. അപകടത്തിൽ ഹമർസ്‌കോൾഡ് ഉൾപ്പെടെ 16 പേർ മരിച്ചു.

  • 1966 ഏപ്രിൽ 13

ഇറാഖ് പ്രസിഡന്‍റ് അബ്‌ദുൾ സലാം ആരിഫ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. 1963 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെയാണ് ആരിഫ് അധികാരത്തിലെത്തിയത്.

  • 1969 ഏപ്രിൽ 27

ബൊളീവിയൻ പ്രസിഡന്‍റ് റെനെ ബാരിയന്‍റസ് കൊച്ചബാംബ ഹെലികോപ്റ്റർ തകർന്ന് മരിച്ചു.

  • 1977 ജനുവരി 18

യുഗോസ്ലാവിയൻ പ്രധാനമന്ത്രി ഡിസെമൽ ബിജെഡിക്കിന്‍റെ ലിയർജെറ്റ് 25 വിമാനം, ബോസ്‌നിയ ഹെർസഗോവിനയിലെ ക്രെസെവോ നഗരത്തിനടുത്തുള്ള ഇനാക് പർവതത്തിൽ തകർന്നു വീണു. ബിജെഡിക്കും ഭാര്യയും മറ്റ് ആറ് പേരും അപകടത്തിൽ മരിച്ചു.

  • 1979 മെയ് 27

ആഫ്രിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ മൗറിറ്റാനിയൻ പ്രധാനമന്ത്രി അഹമ്മദ് ഔൾഡ് ബൗസീഫ് സഞ്ചരിച്ച വിമാനം ഡാക്കർ തീരത്ത് തകർന്നു വീണ് ബൗസീഫ് മരിച്ചു.

  • 1980 ഡിസംബർ 4

പോർച്ചുഗീസ് പ്രധാനമന്ത്രി ഫ്രാൻസിസ്കോ സാ കാർനെറോയും പ്രതിരോധ മന്ത്രി അഡെലിനോ അമാരോ ഡാ കോസ്‌റ്റയും വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലിസ്ബണിൽ തകർന്നു വീണ് മരിച്ചു

  • 1981 മെയ് 24

ഇക്വഡോർ പ്രസിഡന്‍റ് ജെയിം റോൾഡോസ് അഗ്വിലേരയും പ്രതിരോധ മന്ത്രി മേജർ ജനറൽ മാർക്കോ സുബിയ മാർട്ടിനെസും സഞ്ചരിച്ചിരുന്ന വിമാനം പെറുവിയൻ അതിർത്തിക്ക് സമീപം തകർന്നു വീണ് കൊല്ലപ്പെട്ടു.

  • 1981 ജൂലൈ 3

പനാമൻ പ്രസിഡന്‍റ് ഒമർ ടോറിജോസ് അദ്ദേഹം പറന്നുകൊണ്ടിരുന്ന ചെറുവിമാനം വനത്തിൽ തകർന്നു വീണ് മരിച്ചു.

  • 1986 ഒക്‌ടോബർ 10

മൊസാംബിക്കൻ പ്രസിഡന്‍റ് സമോറ മച്ചലും മൊസാംബിക്കൻ മന്ത്രിമാരും സഞ്ചരിച്ച ഇരട്ട എഞ്ചിൻ വിമാനം മൊസാംബിക്-ദക്ഷിണാഫ്രിക്കൻ അതിർത്തിക്ക് സമീപം തകർന്നു വീണു. മച്ചലും ചില മന്ത്രിമാരും മൊസാംബിക്കൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 33 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. അപകടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പൈലറ്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

  • 1987 ജൂൺ 1

ലെബനീസ് പ്രധാനമന്ത്രി റാഷിദ് കരാമി ബെയ്റൂട്ടിലേക്ക് പോകാനായി ഹെലികോപ്റ്ററിൽ കയറവേ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. 300 ഗ്രാം ഭാരമുണ്ടായിരുന്ന റിമോട്ട് കണ്‍ട്രോള്‍ ബോംബ് അദ്ദേഹം ഇരിക്കുന്ന സീറ്റിന് പിന്നിലായാണ് ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഈ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

  • 1988 ഓഗസ്‌റ്റ് 18

പാകിസ്ഥാൻ പ്രസിഡന്‍റ് സിയാ-ഉൾ-ഹഖും അദ്ദേഹത്തിന്‍റെ അഞ്ച് ജനറൽമാരും യുഎസ് അംബാസഡർ അർനോൾഡ് ലൂയിസ് റാഫേലും സഞ്ചരിച്ചിരുന്ന C-130 സൈനിക വിമാനം, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നിന്ന് ഏകദേശം 530 കിലോമീറ്റർ തെക്ക് മാറി, ബഹവൽപൂരിനടുത്ത് തകർന്നു വീണു. അപകടത്തില്‍ ആരും അന്ന് രക്ഷപെട്ടില്ല.

  • 2004 ഫെബ്രുവരി 26

മാസിഡോണിയയുടെ രണ്ടാമത്തെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച ബോറിസ് ട്രാജ്‌കോവ്‌സ്‌കിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും സഞ്ചരിച്ച വിമാനം ബോസ്‌നിയ ഹെർസഗോവിനയിലെ മോസ്‌റ്റാർ നഗരത്തിന് സമീപം തകർന്നു വീണു. ട്രാജ്‌കോവ്‌സ്‌കിയും ഉപദേശകരും ഉൾപ്പെടെ എട്ട് പേർ അപകടത്തിൽ മരിച്ചു. പൈലറ്റിന് പറ്റിയ പിഴവാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തല്‍.

  • 1994 ഏപ്രിൽ 6

റുവാണ്ടൻ പ്രസിഡന്‍റ് ജുവനൽ ഹബ്യാരിമാനയും ബുറുണ്ടിയൻ പ്രസിഡന്‍റ് സിപ്രിയൻ എൻതര്യമിറയും സഞ്ചരിച്ച വിമാനം റുവാണ്ടയിലെ കിഗാലിയിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ മിസൈലാക്രമണത്തില്‍ തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു.

  • 2010 ഏപ്രിൽ 10

പോളണ്ട് പ്രസിഡന്‍റ് ലെച്ച് കാസിൻസ്‌കിയും ഭാര്യയും ഉൾപ്പെടെ 96 പേരുമായി പറന്ന ടുപോളേവ് 154 വിമാനം റഷ്യയിലെ സ്മോലെൻസ്‌ക് എയർപോർട്ടിൽ ലാൻഡിംഗിനിടെ വനമേഖലയിൽ തകർന്നുവീണു. അപകടത്തില്‍ അന്ന് ആരും രക്ഷപ്പെട്ടില്ല.

  • 2024 ഫെബ്രുവരി 5

മുൻ ചിലെ പ്രസിഡന്‍റ് സെബാസ്‌റ്റ്യൻ പിനേരയും സംഘവും സഞ്ചരിച്ച റോബിൻസൺ R-66 ഹെലികോപ്റ്റർ ലോസ് റിയോസ് മേഖലയിലെ റാങ്കോ തടാകത്തിൽ തകർന്നു വീണു. കനത്ത മഴയും മൂടൽമഞ്ഞും കാരണം പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. മൂന്ന് പേർ തടാകത്തിലേക്ക് ചാടി രക്ഷപെട്ടെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ പിനേര കൊല്ലപ്പെടുകയായിരുന്നു.

Also Read :കനല്‍പാതകള്‍ പിന്നിട്ട് ഇറാന്‍റെ പരമോന്നത പദവിയില്‍, അപ്രതീക്ഷിത മരണം; റൈസിക്ക് ശേഷം ഇറാന്‍റെ മുന്നില്‍ ഇനിയെന്ത്? - Iranian President Ebrahim Raisi

ABOUT THE AUTHOR

...view details