തൃശൂർ: അതിരപ്പിള്ളിയിലെ മസ്‌തകത്തിൽ മുറിവേറ്റ ആനയ്ക്ക് ചികിത്സ നൽകാൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ആരംഭിച്ച ദൗത്യം തുടരുന്നു. 20 അംഗ സംഘത്തെ 50 ആയി ഉയർത്തിയാണ് ദൗത്യം തുടരുന്നത്. കൂടാതെ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ (ജനുവരി 22) ഉൾക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താൻ കൂടുതൽ മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം അതിരപ്പിള്ളി - കാലടി പ്ലാന്‍റേഷൻ ഭാഗത്ത് മൂന്നിടത്ത് നിന്നായി പരിക്കേറ്റ ആനയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ഈ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
50 അംഗ സംഘത്തിന് പുറമേ വനത്തിൽ ഡ്രോൺ കൂടി ഉപയോഗിച്ചുള്ള തെരച്ചിലിൽ ആനയെ കണ്ടെത്താനാകുമെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ഇന്ന് ആനയെ അനുകൂല സാഹചര്യത്തിൽ കിട്ടുകയാണെങ്കിൽ മയക്കുവെടി വയ്ക്കാനാണ് നീക്കം. ആന പൂർണ ആരോഗ്യവാൻ അല്ലാത്തതിനാൽ മയക്കി നിർത്താൻ മാത്രം പാകത്തിലുള്ള ഡോസ് ഉപയോഗിച്ചാണ് മയക്കുവെടി വയ്ക്കുക.
Also Read: മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു; മയക്കുവെടി വയ്‌ക്കണമെന്ന് നാട്ടുകാർ