ഐക്യരാഷ്‌ട്രസഭ:പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു. മറ്റുള്ളവര്‍ക്ക് മേല്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ കര്‍മ്മഫലം ഇസ്ലാമാബാദ് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഐക്യരാഷ്‌ട്ര പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രസംഗിക്കവെ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയാണ്, പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകര നയങ്ങള്‍ ഒരിക്കലും വിജയിക്കില്ല. ശിക്ഷകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഒരിക്കലും അവര്‍ക്ക് കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവൃത്തികള്‍ക്ക് തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യാന്തര വേദിയില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയും കരുത്തുറ്റ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും നയതന്ത്ര പ്രതിനിധിയും ഇന്ത്യയ്ക്കെതിെര നടത്തിയ കടുത്ത ആക്രമണങ്ങള്‍ ജയശങ്കർ തള്ളി. ഇസ്ലാമാബാദ് ഇത്തരം ഭ്രാന്തുകള്‍ അവിടുത്തെ ജനങ്ങളിലേക്ക് പകരുകയാണെന്ന് ഇസ്ലാമാബാദിന്‍റെ ഭീകരതയോടുള്ള പ്രത്യയശാസ്‌ത്ര പ്രതിബദ്ധത ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു. അവരുടെ മൊത്ത ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും ഭീകരതയുടെ രൂപത്തിലാകും കണക്കാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.