ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്താന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. പാകിസ്ഥാന്‍ ജമ്മുകശ്‌മീര്‍ വിഷയം ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ സമിതിയില്‍ ഉയര്‍ത്തിയതില്‍ മറുപടി നല്‍കവെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്(India's first secretary, Anupama Singh).
മനുഷ്യാവകാശ ലംഘനത്തിന് പേര് കേട്ട രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്നും പാകിസ്ഥാന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമാ സിങ് ചൂണ്ടിക്കാട്ടി(UN Human Rights Council).
മനുഷ്യാവകാശ ലംഘത്തിന് പേര് കേട്ട ഒരു രാജ്യം, ആ രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കുന്ന ഒരു രാഷ്‌ട്രം സാമ്പത്തികമായും സാമൂഹ്യനീതിയിലുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തെ അപമാനിക്കും വിധം പ്രസ്‌താവനകള്‍ നടത്തുന്നത് തികച്ചും യുക്തി വിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഐക്യരാഷ്‌ട്രസഭ സമിതിയുടെ വേദി ഉപയോഗിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി(kashmir issue).
ആഗോളതലത്തില്‍ ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള ഭീകര സംഘടനകളെ അവര്‍ പിന്തുണയ്ക്കുന്നുവെന്നും അനുപമ സിങ് ചൂണ്ടിക്കാട്ടി.
Also Read: പാക് രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വിരാമം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിപിപിയും പിഎംഎല്‍-എന്നും, ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും