ഇടുക്കി: മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ. മൂന്നാർ ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ മാലിന്യ പ്ലാൻ്റിലാണ് കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മാലിന്യ പ്ലാൻ്റിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.
ഇന്ന് ഉച്ചതിരിഞ്ഞാണ് കാട്ടുകൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇപ്പോള്‍ വേറെയും കാട്ടാനകള്‍ ഇവിടേക്കെത്തുന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പകല്‍ സമയത്ത് പോലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം ആശങ്കയിലാണ്. മുമ്പ് കേന്ദ്രത്തിന് സമീപം കാട്ടാന ആക്രമണം ഉണ്ടാവുകയും രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ചു
തൃശൂർ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ചു. പത്ത് അടിയോളം താഴ്‌ചയിലേക്കാണ് കാട്ടാന ജീപ്പ് മറിച്ചിട്ടത്. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് ആക്രമണം.
വ്യാഴാഴ്‌ച രാവിലെ കാട്ടാന ജീപ്പിൻ്റെ മുൻപിൽ വന്ന് പെടുകയും ജീപ്പിനെ പത്തടി താഴ്‌ചയിലേക്ക് കുത്തിമറിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ വൈദ്യുതി വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടു. ഈ മേഖലയിൽ കാട്ടാനകൾ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുകയും വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതും പതിവായിരിക്കുകയാണ്.
Also Read: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാന അവശനിലയിൽ; രക്ഷാദൗത്യം താൽകാലികമായി അവസാനിപ്പിച്ചു