തൊണ്ണൂറ്റിയേഴാമത് ഓസ്‍കര്‍ നോമിനേഷനുകളില്‍ ഇടം പിടിക്കാനാകാതെ മലയാള ചിത്രം 'ആടുജീവിത'വും, 'ഓൾ വി ഇമാജിൻ ആസ് ലൈറ്റും'. ഫ്രഞ്ച് ചിത്രം 'എമിലിയ പെരസും' ഹോളിവുഡ് ഫാന്‍റസി ചിത്രമായ 'വിക്കഡു'മാണ് അന്തിമ പട്ടികയില്‍ ശ്രദ്ധ നേടിയത്.
അതേസമയം, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം 'അനുജ' ഓസ്‍കർ നാമനിർദേശ പട്ടികയില്‍ ഇടംപിടിച്ചു. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 'അനുജ'യ്ക്ക് നാമനിർദേശം ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ബ്ലെസിയുടെ ആടുജീവിതവും, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ഇടംപിടിച്ചത്. ആടുജീവിതം 150 കോടി ക്ലബിലും ഇടം നേടിയിരുന്നു. മറ്റ് നോമിനേഷനുകള്‍ തള്ളിയതിനാല്‍ അനുജയിലാണ് രാജ്യത്തിന്‍റെ ഓസ്‍കര്‍ പ്രതീക്ഷ. മാര്‍ച്ച് രണ്ടിന് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.