കോഴിക്കോട്: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാന കരകയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റിൽ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപ്പോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. 20 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിയശേഷമാണ് കാട്ടാന കരയ്ക്ക് കയറിയത്. കിണർ പൊളിച്ച് കരകയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് വിജയിച്ചത്. കാട്ടാന അകപ്പെട്ട കിണറിന്‍റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനാണ് തീരുമാനം.
അതേസമയം, കിണറ്റിൽ വീണ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡിഎഫ്ഒ പറഞ്ഞു. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കുമാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്‍റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഇതിലൂടെ പലവട്ടം ആന കയറാൻ ശ്രമിച്ചെങ്കിലും പിൻകാലുകള്‍ കിണറ്റിൽ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു.
ഇതിനിടയിൽ ആനയ്ക്ക് പട്ട ഉള്‍പ്പെടെ ഇട്ട് നൽകിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ കയറാൻ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തിൽ ആന കിണറ്റിൽ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബര്‍ തോട്ടത്തിലേക്കാണ് ആന പോയത്. കാഴ്‌ചയിൽ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിണറിന്‍റെ ഒരു ഭാഗം പൊളിച്ചതിനാൽ പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരമായി സ്ഥലത്തിന്‍റെ ഉടമസ്ഥൻ സണ്ണിക്ക് നൽകുന്നത്. പ്രശ്‌നം പൂർണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക.
ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്‌ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.