സിംഗപ്പൂർ :ഏകദേശം 6,000 സിംഗപ്പൂര്‍ ഡോളര്‍ കടം വീട്ടാത്തതിന് മറ്റൊരാളെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്‌ത കുറ്റത്തിന് 47 കാരനായ ഇന്ത്യൻ വംശജനെ വെള്ളിയാഴ്‌ച (09-02-2024) അഞ്ച് മാസം തടവിന് ശിക്ഷിച്ചു (Indian Origin Singaporean Jailed For Humiliating Man Over Unpaid Debt). നടേശൻ പിള്ള സൊക്കലിംഗം പിള്ളയ്‌ക്കാണ് ശിക്ഷ. കുറ്റവാളിയുടെ രണ്ട് ഇന്ത്യൻ വംശജരായ സുഹൃത്തുക്കൾക്കെതിരെയും ക്രിമിനൽ ഭീഷണിപ്പെടുത്തൽ കുറ്റം ചുമത്തിയിട്ടുണ്ട്.
ജയ് ഷോൺ ഫെർണാണ്ടസ്, ജൂഡ് പ്രബു ഡേവിയാസ് പാത്തി എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. പിള്ളയുടെ സുഹൃത്തിലൊരാൾ അപമാനകരമായ പ്രവൃത്തികൾ റെക്കോർഡ് ചെയ്‌തതായാണ് വിവരം. ജയ്‌യുടെ കൈയില്‍ നിന്ന് അക്രമത്തിനിരയായ വ്യക്തി 400 സിംഗപ്പൂര്‍ ഡോളര്‍ കടം വാങ്ങിയെന്നും കഴിഞ്ഞ വർഷം മാർച്ച് 26ന് ഇത് 700 ആയി നൽകാമെന്ന് സമ്മതിച്ചതായും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ (ഡിപിപി) ആന്ദ്രേ ചോങ് കോടതിയെ അറിയിച്ചു. എന്നിരുന്നാലും, അയാൾക്ക് വെറും 200 സിംഗപ്പൂര്‍ ഡോളര്‍ മാത്രമേ തിരിച്ചടയ്ക്കാനായുള്ളു. ജയ് കടം പെരുപ്പിച്ച് കൊണ്ടിരിക്കുന്നത് തുടർന്നു, മെയ് 13-ഓടെ ഇത് തു 6,000 സിംഗപ്പൂര്‍ ഡോളര്‍ ആയി ഉയര്‍ന്നുവെന്ന് ഇരയെ അറിയിച്ചു.
അതേ ദിവസം തന്നെ, വുഡ്‌ലാൻഡ്‌സിലെ ഒരു ബാറിൽ വച്ച് തന്നെയും ഇരയെയും കാണാൻ വരാനായി ജയ് നടേശനോടും ജൂഡിനോടും പറഞ്ഞു. അതിനുശേഷം, കടം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് ഇരയെ നേരിടാൻ തന്നോടൊപ്പം വരാൻ ജയ് പ്രതിയോടും ജൂഡിനോടും ആവശ്യപ്പെട്ടു. ജൂഡും പ്രതിയും അത് സമ്മതിച്ചുവെന്നും ഡിപിപി ചോങ് പറഞ്ഞു. മൂവരും ചേർന്ന് ഒരു ബാറിൽ ഇരയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു, മാത്രമല്ല നടേശൻ ഇരയുടെ കവിളിൽ വള കൊണ്ട് ഇടിച്ചുവെന്നും ചോങ് കൂട്ടിച്ചേര്‍ത്തു.
അതിനുശേഷം, അവർ ഇരയെ വടക്കൻ സിംഗപ്പൂരിലെ വുഡ്‌ലാൻഡ്‌സ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ ഒരു വെയർഹൗസിലേക്ക് കൊണ്ടുപോയി. വെയർഹൗസിൽ വച്ച്, ഇരയോട് നഗ്നനായി നില്‍ക്കാൻ ജയ് ഉത്തരവിട്ടു. ഇയാള്‍ മടിച്ചപ്പോൾ മൂവരും ചേർന്ന് വീണ്ടും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതെല്ലാം ജയ് തൻ്റെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്‌തു.
മൂവരും ചേർന്ന് ഇരയെ ക്രൂരമായി മര്‍ദിച്ചു. മാത്രമല്ല ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് അവർ പറഞ്ഞതു പേലെ ഇര വസ്ത്രങ്ങളെല്ലാം നീക്കം ചെയ്‌തു എന്ന് ഡിപിപി ചോങ് കോടതിയിൽ അറിയിച്ചു. ഇരയെ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ നഗ്നനാക്കി സിറ്റ്-അപ്പുകൾ, പുഷ്-അപ്പുകൾ, ജമ്പിംഗ് ജാക്ക്, സ്പ്രിൻ്റുകൾ എന്നിവ ചെയ്യിച്ചു. ഇത് ജയ് തൻ്റെ ഫോണിൽ റെക്കോർഡ് ചെയ്‌തു.