തൃശൂര്‍: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ ആൻ്റണിയെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. വൻ പൊലീസ് സന്നാഹത്തോടെ ബാങ്കിലും വീട്ടിലും എത്തിച്ച് നടത്തിയ തെളിവെടുപ്പിന് ശേഷമാണ് ചാലക്കുടി കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്.
പോട്ട ബാങ്ക് കവർച്ചാ കേസിലെ കവർച്ചാ പണം മുഴുവൻ പൊലീസ് രാവിലെ തന്നെ കണ്ടെടുത്തിരുന്നു. അന്നനാട് സ്വദേശിയായ കടക്കാരന് നൽകിയ 2,90,000 രൂപ ഇന്നലെ കടക്കാരന്‍ ചാലക്കുടി ഡിവൈഎസ്‌പി ഓഫിസിലെത്തി തിരിച്ചേൽപ്പിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബാക്കിയുള്ള 12 ലക്ഷം രൂപ പ്രതിയുടെ വീട്ടിലെ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നും പൊലീസ് കണ്ടെടുത്തു. മോഷ്‌ടിക്കാൻ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും വീട്ടിലെ അടുക്കളയിൽ നിന്നുമാണ് പൊലീസ് പിടിച്ചെടുത്തത്.
റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചാണ് ഇവ കണ്ടെടുത്തത്. പ്രതിയെ ഉച്ചയോട് കൂടിയാണ് ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പിന്നീട് ഇയാളുടെ ആശാരിപ്പാറയിലെ വീട്ടിലുൾപ്പടെ എത്തിച്ച് തെളിവെടുത്തു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷം ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Also Read: എല്ലാം ഉണ്ട്, നയാപൈസ പോലും പോയിട്ടില്ല; പോട്ട കേസിലെ കവർച്ചാ പണം മുഴുവൻ കണ്ടെടുത്തു