സിംഗപ്പൂർ:സിംഗപ്പൂരില്‍ യോഗ ക്ലാസിനിടെ സ്‌ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിംഗപ്പൂരിലെ യോഗാ സെൻ്ററിൽ പരിശീലകനായ രാജ്‌പാൽ സിങ് (34) ആണ് കുറ്റക്കാരന്‍. ക്ലാസ്സിനിടെ മൂന്ന് സ്‌ത്രീകളെ പീഡിപ്പിച്ചു എന്നതാണ് കേസ്.
രാജ്‌പാൽ സിങ് ജൂലൈയിൽ ശിക്ഷാ വിധിക്കായി കോടതിയിൽ ഹാജരാകും. ഇയാളുടെ പാസ്‌പോർട്ട് കണ്ടുകെട്ടി. നിലവിൽ ജാമ്യത്തിലാണ്. 2019-ലും 2020-ലും യോഗാ ക്ലാസുകൾക്കിടെ അഞ്ച് സ്‌ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചതിന് രാജ്‌പാൽ സിങ്ങിന്‍റെ പേരില്‍ കേസുണ്ട്.