ബെയ്‌റൂട്ട് :ലെബനനിലെ ഹിസ്‌ബുള്ളയുടെ എലൈറ്റ് റദ്വാന്‍ സേനയുടെ കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ബെയ്‌റൂട്ടിലെ ദക്ഷിണ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‌ബുള്ള നേതാവ് കൊല്ലപ്പെട്ടത്.
വിശുദ്ധപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇബ്രാഹിം അലിയും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരായ ധീരനായകന്‍മാരോടൊപ്പം രക്തസാക്ഷിതത്വത്തിലേക്ക് ചേര്‍ന്നിരിക്കുന്നു, വിശുദ്ധ പോരാട്ടവും ജോലിയും മുറിവുകളും ത്യാഗങ്ങളും വെല്ലുവിളികളും നേട്ടങ്ങളും വിജയങ്ങളുമെല്ലാം നിറഞ്ഞ അനുഗ്രഹീത ജീവിതത്തിന് ശേഷം. എന്നും ഹിസ്‌ബുള്ള കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഹിസ്‌ബുള്ളയുടെ അംഗങ്ങളായ മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് അഖിലിന്‍റെ മൃതദേഹവും കണ്ടെത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും