കാഠ്‌മണ്ഡു:രണ്ട് ദിവസം നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവിൽ, സഖ്യ മന്ത്രിമാർ കൂട്ടത്തോടെ പിന്തുണ പിൻവലിച്ച് രാജിവെച്ചതോടെ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലിന്‍റെ കീഴിലുള്ള "പ്രചണ്ഡ" സർക്കാർ തകർന്നു.
നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു - Government Collapses In Nepal
നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലിന്‍റെ കീഴിലുള്ള "പ്രചണ്ഡ" സർക്കാർ തകർന്നു. നിലവിൽ രാജിക്ക് സന്നദ്ധനല്ലെന്നും സഭയിൽ വിശ്വാസവോട്ട് തേടുമെന്നും പുഷ്‌പ കമാൽ ദഹല്‍.
Government Collapses In Nepal (ANI)
Published : Jul 3, 2024, 11:09 PM IST
ചൊവ്വാഴ്‌ച (ജൂലൈ 2) നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെ, ദഹലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പ്രധാന സഖ്യകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് നേപ്പാൾ - യൂണിഫൈഡ് മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് (സിപിഎൻ-യുഎംഎൽ) സർക്കാരിൽ നിന്ന് പിന്‍വാങ്ങി. മാത്രമല്ല പ്രധാനമന്ത്രി ദഹാലിന് സ്ഥാനമൊഴിയാൻ പാർട്ടി ഒരു ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു.