കേരളം

kerala

ETV Bharat / international

തടങ്കലിലിരിക്കെ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാരം വെള്ളിയാഴ്‌ച - Alexei Navalny

മരണ ശേഷം നവല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ റഷ്യന്‍ ഭരണകൂടം തയാറാകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ യൂലിയ നവൽന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Russian Opposition Leader  Alexei Navalny  റഷ്യന്‍ പ്രതിപക്ഷ നേതാവ്  Alexei Navalny  അലക്‌സി നവൽനിയുടെ ശവ സംസ്‌കാരം
Funeral Of Russian Opposition Leader Alexei Navalny To Be Held On Friday

By ETV Bharat Kerala Team

Published : Feb 28, 2024, 10:50 PM IST

മോസ്കോ :റഷ്യയുടെ തടങ്കലിലിരിക്കെ അന്തരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ശവ സംസ്‌കാരം വെള്ളിയാഴ്‌ച മോസ്കോയിൽ നടക്കുമെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.(Funeral Of Russian Opposition Leader Alexei Navalny To Be Held On Friday) റഷ്യയിലെ പല സ്ഥലങ്ങളും ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ മോസ്‌കോയിലെ മേരിനോ ജില്ലയിലെ ഒരു പള്ളിയിൽ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരിക്കും ചടങ്ങുകള്‍ നടക്കുക എന്ന് കിര യാർമിഷ് പറഞ്ഞു. സമീപത്തെ ശ്മശാനത്തിലായിരിക്കും സംസ്‌കാരം നടക്കുക.

ഫെബ്രുവരി പകുതിയോടെയാണ് റഷ്യയിലെ ഏറ്റവും കഠിനമായ ശിക്ഷാ കേന്ദ്രത്തില്‍ വെച്ച് നവൽനി മരിക്കുന്നത്. 47 വയസുകാരനായ നവല്‍നിയുടെ മരണ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനാണ് നവല്‍നിയുടെ മരണത്തിന് ഉത്തരവാദിയെന്ന് പല പാശ്ചാത്യ നേതാക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ക്രെംലിന്‍ വക്താവ് ഇത് നിഷേധിച്ചു. നവല്‍നിയുടെ മൃതദേഹം വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ യൂലിയ നവൽനയും രംഗത്ത് വന്നിരുന്നു.

2021 ലാണ് ഭീകരവാദ ബന്ധം ആരോപിച്ച് നവാൽനിയെ റഷ്യന്‍ ഭരണകൂടം തടവിലാക്കുന്നത്.

Also Read:'നിങ്ങൾ കൊന്ന മനുഷ്യനെ വീണ്ടും എത്രത്തോളം നിങ്ങള്‍ തരം താഴ്‌ത്തും?'; റഷ്യന്‍ പ്രതിപക്ഷ നേതാവിന്‍റെ മൃതദേഹം വിട്ടുതരണമെന്ന് ഭാര്യ

ABOUT THE AUTHOR

...view details