നിങ്ങള്‍ ഒരു ഇന്‍ട്രോവെര്‍ട്ടാണോ? എന്നാൽ ഇന്ന് നിങ്ങളുടെ ദിവസമാണ്. എല്ലാക്കൊല്ലവും ജനുവരി രണ്ടാണ് ലോക ഇന്‍ട്രോവെര്‍ട്ട് ദിനം അഥവാ അന്തര്‍മുഖത്വ ദിനമായി ആചരിക്കുന്നത്. അന്തര്‍മുഖത്വമുള്ള വ്യക്തിത്വങ്ങളെ തിരിച്ചറിയുന്നതിനും, അവരുടെ ജീവിതത്തോടുള്ള വേറിട്ട സമീപനങ്ങളെ അംഗീകരിക്കുന്നതിനുമായാണ് ഇങ്ങനെയൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. അവധിക്കാലത്തിന് ശേഷം വരുന്ന ദിവസമായതിനാൽ പാർട്ടികളിൽ നിന്നും ഉല്ലാസത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന അന്തർമുഖർക്ക് ഈ ദിനം ആശ്വാസം നൽകുന്നു. അന്തര്‍മുഖര്‍ക്ക് അവരുടേതായ ഒരിടം നൽകാനും, അവരുടെ താത്‌പര്യങ്ങളില്‍ വ്യാപൃതരാകാനും, അവര്‍ക്ക് കൂടുതല്‍ സാമൂഹ്യ ഊര്‍ജ്ജം സംഭരിക്കാനുമെല്ലാമുള്ള ഒരവസരം കൂടിയാണ് ഈ ദിനാചരണത്തിലൂടെ ഒരുക്കുന്നത്.
എന്താണ് ലോക ഇന്‍ട്രോവെര്‍ട്ട് ഡേ?
2011 മുതലാണ് ലോക ഇന്‍ട്രോവെര്‍ട്ട് ദിനാചരണത്തിന് തുടക്കമായത്. അന്തര്‍മുഖര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ തിരിച്ചറിയാനും അവരുടെ കരുത്ത് അംഗീകരിക്കാനും കൂടിയുള്ള ദിനമാണിത്. എക്‌സ്ട്രോവെർട്ടുകൾ അഥവാ ബഹിര്‍മുഖരെ അപേക്ഷിച്ച് ഇവര്‍ക്ക് തനിച്ച് ഇരിക്കുമ്പോഴാണ് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നത്. വലിയ പൊതുപരിപാടികളിലെ ചര്‍ച്ചകളെക്കാള്‍ വ്യക്തിപരമായി ആളുകളുമായി ഇടപെടാനാണ് ഇവര്‍ക്കിഷ്‌ടം.
ചരിത്രം
പ്രമുഖ ജര്‍മ്മന്‍ മാനസികാരോഗ്യ വിദഗ്‌ധയും സാഹിത്യകാരിയുമായ ഫെലിസിറ്റാസ് ഹെയ്‌ന്‍റെ ബ്ലോഗ് പോസ്‌റ്റിന്‍റെ ചുവടുപിടിച്ചാണ് ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2011 സെപ്റ്റംബര്‍ 20ന് ഐപേഴ്‌സോണിക് എന്ന തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 'ഹിയര്‍ ഈസ് വൈ വീ നീഡ് വേള്‍ഡ് ഇന്‍ട്രോവെര്‍ട്ട് ഡേ 'എന്ന ലേഖനമാണത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരുടെ ലേഖനം പുറത്ത് വന്നതോടെയാണ് സമൂഹത്തിലെ അന്തര്‍മുഖരെ തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ലോകം തിരിച്ചറിഞ്ഞത്. അന്തര്‍മുഖര്‍ക്ക് നേരിടേണ്ടിവരുന്ന സാമൂഹ്യ ബുദ്ധിമുട്ടുകളെക്കുറിച്ച് ഹെയ്‌ൻ തന്‍റെ ലേഖനത്തിലും പുസ്‌തകത്തിലും ഊന്നിപ്പറഞ്ഞിരുന്നു.
ഹെയ്‌ന്‍ ജനുവരി രണ്ട് ലോക അന്തര്‍മുഖത്വ ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ചു. ക്രിസ്‌മസ് മുതല്‍ തുടങ്ങി പുതുവര്‍ഷം വരെ നീളുന്ന അവധിക്കാലത്തിന് ശേഷം വരുന്ന ദിവസമെന്ന തരത്തിലാണ് ജനുവരി രണ്ട് ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടത്.
ദിനാചരണത്തിന്‍റെ ഉദ്ദേശ്യം
- സ്‌റ്റീരിയോടൈപ്പുകൾ തകര്‍ക്കുക
ഇന്‍ട്രോവെര്‍ട്ടുകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഇവര്‍ ലജ്ജാലുക്കളും സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുമാണെന്നതടക്കമുള്ള ധാരണകളാണുള്ളത്. ഇത്തരം തെറ്റായ ധാരണകള്‍ തകര്‍ക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ഉദ്ദേശ്യം.
- അവബോധം വര്‍ദ്ധിപ്പിക്കല്‍
ഇന്‍ട്രോവെര്‍ട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നു. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹ്യ ഇടങ്ങളിലും ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കലും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.
ഇന്‍ട്രോവെര്‍ട്ട് സ്‌റ്റീരിയോടൈപ്പുകൾ
- സമൂഹത്തില്‍ പൊതുവെ എക്‌സ്ട്രോവെർട്ടുകൾക്കാണ് സ്വീകാര്യത ഏറെ. സാമൂഹ്യ ഇടപെടലുകളിലും എപ്പോഴും അവര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കാറ്. അന്തര്‍മുഖരെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാകാത്തതാണ്. ഇവര്‍ക്ക് നേതൃത്വ ശേഷിയില്ലെന്ന് പൊതുവെ ധരിച്ചുവച്ചിരിക്കുന്നു. അഹങ്കാരികളും വിനയമില്ലാത്തവരുമായി ഇവരെ കരുതുന്നു. സാമൂഹ്യ ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവരെന്നും പൊതുവെ ഇവരെ കരുതുന്നു.
- അന്തര്‍മുഖര്‍ പൊതുവെ നിശബ്‌ദ ജീവികളാണെന്നൊരു ധാരണയുമുണ്ട്. അധികം സംസാരിക്കാത്ത ഇന്‍ട്രോവെര്‍ട്ട് പ്രകൃതം പലപ്പോഴും അഹങ്കാരമായും തെറ്റിദ്ധരിക്കാറുണ്ട്. ഇവരെ ജാഡക്കാരായി ചിത്രീകരിക്കാറുണ്ട്. പലപ്പോഴും തങ്ങള്‍ക്ക് സുഖപ്രദമല്ലാത്ത ഇടങ്ങളില്‍ നിശബ്‌ദരായി ഇരിക്കാനാണ് ഇവര്‍ക്ക് ഇഷ്‌ടം.
- ഇന്‍ട്രോവെര്‍ട്ടുകൾ ലജ്ജാലുക്കളും സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണെന്നാണ് പൊതുവെയുള്ള ധാരണ. അവര്‍ പലപ്പോഴും സമൂഹത്തിലെ നിര്‍ണായക സംഭവങ്ങളുടെ ഭാഗമാകാറുമില്ല. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഈ ആഖ്യാനങ്ങളെല്ലാം വെല്ലുവിളിക്കപ്പെട്ടു. അന്തര്‍മുഖര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കായി.
ഇന്‍ട്രോവെര്‍ട്ടുകളുടെ സാമാന്യ ലക്ഷണങ്ങള്‍
- ഒരുപാട് പേര്‍ ചുറ്റുമുള്ളപ്പോള്‍ സ്വന്തം ഊര്‍ജ്ജം ചോര്‍ന്ന് പോകുന്നതായി തോന്നല്‍
- ഒറ്റപ്പെടലിനെ അംഗീകരിക്കല്‍
- വളരെ പരിമിതമായ സൗഹൃദവൃത്തങ്ങള്‍
- മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ട്
- അമിതമായ ഉദ്ദീപനം മൂലമുള്ള സംഭ്രമം
- അമിതമായ ആത്മ ബോധം
- നിരീക്ഷണത്തിലൂടെയുള്ള പഠനത്തെ ആസ്വദിക്കല്‍
- തന്നിഷ്‌ടത്തിന് പ്രവർത്തിക്കാവുന്ന പദവികളോടുള്ള താത്പര്യം
തലച്ചോറിന്‍റെ രസതന്ത്രവും അന്തര്‍മുഖത്വവും
ഇന്‍ട്രോവെര്‍ട്ടുകളുടെ തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന സന്തോഷത്തിന്‍റെ രാസപദാര്‍ത്ഥമായ ഡോപ്പമിന്‍റെ സാന്നിധ്യം വളരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് അന്തര്‍മുഖര്‍ക്ക് സംതൃപ്‌തിയുണ്ടാകണമെങ്കില്‍ അവര്‍ക്ക് പുറത്തുനിന്നുള്ള യാതൊരു ഉദ്ദീപനവും ആവശ്യമില്ല. കാരണം അവരുടെ തലച്ചോര്‍ തന്നെ ഉയര്‍ന്ന അളവില്‍ പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നതാണ്.
ഇന്‍ട്രോവെര്‍ട്ടുകളെക്കുറിച്ചുള്ള പഠനം
- ഇന്‍ട്രോവെര്‍ട്ടുകളെന്നാല്‍ ലജ്ജാലുക്കളെന്നല്ല അര്‍ത്ഥം. എക്‌സ്ട്രോവെർട്ടുകൾക്ക് ഊര്‍ജ്ജം ലഭിക്കുന്നത് സമൂഹവുമായുള്ള ഇടപെടലുകളിലൂടെയാണ്. എന്നാല്‍ അന്തര്‍മുഖര്‍ക്ക് ഏകാന്തതയിലൂടെ തന്നെ ഇത് ലഭ്യമാകുന്നു.
- ഇന്‍ട്രോവെര്‍ട്ടുകൾക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. അവര്‍ ഏകാന്തതയിലൂടെ തന്നെ ഊര്‍ജ്ജം സംഭരിക്കുന്നു. അതിനര്‍ത്ഥം അവര്‍ക്ക് ആത്മവിശ്വാസമില്ലെന്നോ, ദൈനംദിന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നോ അല്ല.
- അവര്‍ അമിതമായ അദ്ധ്വാനം മൂലം ക്ഷീണിച്ചിരുന്നു. ഇവര്‍ പലപ്പോഴും വ്യക്തികളുമായി ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് വലിയൊരു സംഘത്തോട് സംസാരിക്കാന്‍ മടിയായിരുന്നു.
- ചില അന്തര്‍മുഖര്‍ പ്രസംഗത്തില്‍ അഗ്രഗണ്യരായിരുന്നു. അതിലൂടെ അവര്‍ സാമൂഹ്യ രംഗത്ത് പാറിപ്പറന്നു. ഇവര്‍ തങ്ങളുടെ അന്തരാത്മാവിനോട് എപ്പോഴും സംവദിച്ച് കൊണ്ടിരുന്നു.
എങ്ങനെ ഒരു ഇന്‍ട്രോവെര്‍ട്ടിനെ സുഹൃത്താക്കാം
ഒരു ഇന്‍ട്രോവെര്‍ട്ടിനെ നമ്മുടെ നല്ല സുഹൃത്താക്കാനാകും. അവരെ ആഴത്തില്‍ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുക. ഇത്തരക്കാര്‍ക്ക് ചില പ്രത്യേകതകളുണ്ട്. അവയെ പിന്തുടരുക. അവരില്‍ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഏതൊരു അന്തര്‍മുഖനെയും മികച്ച സുഹൃത്താക്കാനാകും.
- അവര്‍ക്ക് സ്വയം നവീകരിക്കാനും ഊര്‍ജ്ജം സംഭരിക്കാനും ഏകാന്തത ആവശ്യമാണ്.
- അവര്‍ക്ക് കൊച്ചു വര്‍ത്തമാനത്തില്‍ താത്പര്യമില്ല.
- സാമൂഹ്യമായ ഇടപെടലുകള്‍ അവരുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നുവെന്ന് കരുതുന്നു.
- അവര്‍ പലതും ആസൂത്രണങ്ങള്‍ നടത്തുകയും പിന്നീട് ഇതില്‍ ഖേദിക്കുകയും ചെയ്യുന്നു.
- അവര്‍ സ്വയം ബോധ്യമുള്ളവരാണ്.
- അവര്‍ ആഴത്തിലുള്ള ചിന്തകളുള്ളവരാണ്.
- അവര്‍ എപ്പോഴും ജോലി ചെയ്‌ത് കൊണ്ടിരിക്കുന്നു. അവര്‍ തനിച്ച് തന്നെ തങ്ങളുടെ വിനോദങ്ങളും കണ്ടെത്തുന്നു.
- അവര്‍ക്ക് തീരുമാനമെടുക്കാന്‍ ഏറെ സമയം ആവശ്യമാണ്.
- അവര്‍ സര്‍ഗാത്മക ശേഷിയുള്ളവരാണ്.
- ഫോണില്‍ സംസാരിക്കുന്നതിനെക്കാള്‍ സന്ദേശങ്ങള്‍ അയക്കാന്‍ അവര്‍ താത്പര്യം കാട്ടുന്നു.
- അവര്‍ മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു.
ജീവിതത്തില്‍ വിജയിച്ച ചില ഇന്‍ട്രോവെര്‍ട്ടുകൾ
- ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍
2. ബില്‍ ഗേറ്റ്‌സ്
3. സര്‍ ഐസക് ന്യൂട്ടണ്‍
4. എലീനര്‍ റൂസ്‌വെല്‍റ്റ്
5. മാര്‍ക്ക് സക്കര്‍ബര്‍ഗ്
6. അബ്രഹാം ലിങ്കണ്‍
7. ജെ കെ റൗളിങ്
8. വാറെന്‍ ബഫറ്റ്
9. ഹിലരി ക്ലിന്‍റണ്‍
10. മഹാത്മാഗാന്ധി
11. മൈക്കിള്‍ ജോര്‍ദാന്‍
12. ഇലണ്‍ മസ്‌ക്
13. ബരാക് ഒബാമ
14. എമ്മ വാട്‌സണ്‍
Also Read: സൗരോര്‍ജ്ജത്തിലൂടെ കൃഷി എളുപ്പമാക്കിയ വനിതകൾ; രത്തന്‍പുരയിൽ മാറ്റത്തിന്‍റെ കാഹളം