ന്യൂ ഓർലിയൻസ്: പുതുവത്സര ദിനത്തിൽ അമേരിക്കയില്‍ നടന്ന വാഹനാപകടം തീവ്രവാദി ആക്രമണമെന്ന് എഫ്‌ബിഐ. പ്രാദേശിക സമയം 03:15ന് അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഹൃദയഭാഗത്തുള്ള ബർബോൺ സ്ട്രീറ്റിൽ ജനക്കൂട്ടത്തിന് നേരെ പിക്ക്-അപ്പ് ട്രക്ക് ഇടിച്ചു കയറ്റി അപകടമുണ്ടാക്കിയതില്‍ 15 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
അക്രമണം നടത്തിയത് ഷംസുദ്-ദിൻ ജബ്ബാർ (42) എന്ന മുൻ യുഎസ് സൈനികനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടെക്‌സാസിലെ ഹ്യൂസ്റ്റണ്‍ സ്വദേശിയാണ് ഇയാള്‍. സംഭവത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.
ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തിൽ നിന്ന് ഐഐസ് പതാകയും സ്ഫോടകവസ്‌തുക്കളും കണ്ടെടുത്തിരുന്നു. ഇതോടെയാണ് ആക്രമണത്തില്‍ ഭീകരവാദ ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിയത്. കാർ-റെൻ്റൽ പ്ലാറ്റ്ഫോമിൽ നിന്നാണ് വാഹനം വാടകക്ക് എടുത്തതെന്നും എഫ്ബിഐ മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമിത വേഗതയിലെത്തിയ ഫോർഡ് പിക്ക്-അപ് ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കഴിയാവുന്നത്ര ആളുകളെ ഇടിക്കാൻ മനപൂർവം ശ്രമിച്ചതോടെ പൊലീസ് വെടിയുര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് നേരെയും അക്രമി വെടിയുര്‍ത്തു. വാഹനത്തിൽ നിന്നും ഇംപ്രവൈസ്‌ഡ് എക്‌പ്ലോസിവ് ഡിവൈസെസ് (ഐഇഡി) കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിൻ്റെ കൂളറിൽ നിന്ന് പൈപ്പ് ബോംബും കണ്ടെത്തി. റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ട് നല്‍കിയ ശേഷം മാത്രമേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ രണ്ട് ഇസ്രയേൽ പൗരന്മാരുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. ജോർജിയ സർവകലാശാലയിലെ ഒരു വിദ്യാഥിയുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജബ്ബാറിന് തീവ്രവാദ ഗ്രൂപ്പുകളുമായി എന്തു ബന്ധമാണ് ഉള്ളതെന്ന് അന്വേഷിക്കുകയാണെന്ന് എഫ്ബിഐ പറഞ്ഞു.
Read More: വംശീയാധിക്ഷേപം; ഇന്ത്യാക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ - INDIAN JAILED IN SINGAPORE