കാലിഫോര്‍ണിയ: കാലിഫോര്‍ണിയ:അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാത്തിമമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം ഡോ ജി ഹെന്‍ററിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്‍ററി(42) ഭാര്യ ആലീസ് പ്രിയങ്ക(40) ഇരട്ടക്കുട്ടികളായ നോഹ(4), നെയ്‌തല്‍ എന്നിവരാണ് മരിച്ചത്.
അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ചനിലയിൽ - കൊല്ലം സ്വദേശികളായ കുടുംബം
കൊല്ലം സ്വദേശികളായ നാലംഗ കുടുംബം അമേരിക്കയില്‍ മരിച്ച നിലയില്‍. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് നിഗമനം.
Published : Feb 13, 2024, 10:57 PM IST
മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്(poisonous gas). അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്(Four member family).Also Read: ഒരാഴ്‌ചയ്ക്കിടെ യുഎസിൽ മരണപ്പെട്ടത് മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ, സിൻസിനാറ്റിയില്‍ മരിച്ചത് ശ്രേയസ് റെഡ്ഡി